മന്‍മോഹന്‍ സിങ്ങും അഡ്വാനിയും വീട്ടിലിരുന്ന് വോട്ട് ചെയ്തു

ആദ്യദിനം ഡല്‍ഹിയിലെ ഏഴ് മണ്ഡലങ്ങളില്‍ നിന്നായി 1408 വോട്ടര്‍മാര്‍ വീടുകളില്‍ നിന്ന് വോട്ടവകാശം വിനിയോഗിച്ചു.
Manmohan Singh, LK Advani cast votes from home
മന്‍മോഹന്‍ സിങ്ങും അഡ്വാനിയും വീട്ടിലിരുന്ന് വോട്ട് ചെയ്തു

ന്യൂഡല്‍ഹി: മുന്‍ ഉപരാഷ്ട്രപതി മുഹമ്മദ ഹമീദ് അന്‍സാരി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, മുന്‍ ഉപപ്രധാനമന്ത്രി എല്‍കെ അഡ്വാനി, മുന്‍ കേന്ദ്രമന്ത്രി മുരളീ മനോഹര്‍ ജോഷി എന്നിവര്‍ വീട്ടില്‍ ഇരുന്ന് വോട്ട് രേഖപ്പെടുത്തി. 85 വയസ് പൂര്‍ത്തിയായവര്‍ക്കും നാല്‍പ്പത് ശതമാനം ശാരീരിക വൈകല്യമുള്ളവര്‍ക്കും വീട്ടിലിരുന്ന് വോട്ട ്‌ചെയ്യാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുമതി നല്‍കിയിരുന്നു.

ഡല്‍ഹിയിലെ ലോക്‌സഭാ മണ്ഡലങ്ങളില്‍ വീട്ടിലിരുന്ന് വോട്ട് ചെയ്യാനുള്ള സൗകര്യം വ്യാഴാഴ്ച മുതല്‍ ആരംഭിച്ചിരുന്നു. മെയ് 24വരെ ഇത്തരത്തില്‍ വോട്ട് ചെയ്യാന്‍ സൗകര്യമുണ്ട്. ആദ്യദിനം ഡല്‍ഹിയിലെ ഏഴ് മണ്ഡലങ്ങളില്‍ നിന്നായി 1408 വോട്ടര്‍മാര്‍ വീടുകളില്‍ നിന്ന് വോട്ടവകാശം വിനിയോഗിച്ചു. പശ്ചിമ ഡല്‍ഹി മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ പേര്‍ വോട്ട് രേഖപ്പെടുത്തിയത്. 349 പേര്‍ വോട്ട് ചെയ്തപ്പോള്‍ ഇതില്‍ 299 പേരും വയോധികരാണ്

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

രണ്ടാം ദിനം പൂര്‍ത്തിയായതോടെ 2,956 വോട്ടര്‍മാര്‍ വീട്ടിലിരുന്ന് വോട്ടവകാശം വിനിയോഗിച്ചതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. വെള്ളിയാഴ്ചയാണ് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങും മുന്‍ കേന്ദ്രമന്ത്രി മുരളീ മനോഹര്‍ ജോഷിയും ഡല്‍ഹി മണ്ഡലത്തില്‍ വോട്ട് രേഖപ്പെടുത്തിയത്. മുന്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി വ്യാഴാഴ്ച വോട്ട് രേഖപ്പെടുത്തി. എല്‍കെ അഡ്വാനി ശനിയാഴ്ചയാണ് വോട്ട് രേഖപ്പെടുത്തിയത്. 5406 പേരാണ് വീട്ടിലിരുന്ന് വോട്ട് രേഖപ്പെടുത്താന്‍ അപേക്ഷ നല്‍കിയത്.

Manmohan Singh, LK Advani cast votes from home
സ്വാതി മാലിവാളിനെ മര്‍ദിച്ച കേസ്: ബിഭവ് കുമാര്‍ അറസ്റ്റില്‍, പിടികൂടിയത് മുഖ്യമന്ത്രിയുടെ വീട്ടില്‍നിന്ന്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com