പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

മുങ്ങിപ്പോയ ഇളയ സഹോദരനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ അപകടത്തില്‍പ്പെടുകയായിരുന്നു
drown to death
ഫയല്‍ ചിത്രം

തൃശൂര്‍: ഭാരതപ്പുഴയില്‍ സഹോദരങ്ങള്‍ മുങ്ങി മരിച്ചു. ദേശമംഗലം വരവട്ടൂരിലാണ് ദാരുണസംഭവമുണ്ടായത്. നേപ്പാള്‍ സ്വദേശികളുടെ മക്കളുടെ മക്കളായ വിക്രം (16), ശ്രിര്‍ഷ (13) എന്നിവരാണ് മരിച്ചത്. മുങ്ങിപ്പോയ ഇളയ സഹോദരനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ അപകടത്തില്‍പ്പെടുകയായിരുന്നു.

drown to death
കൊലപാതകം ഉൾപ്പടെ 53 കേസുകളിൽ പ്രതി; ബാലമുരുകൻ കൊടുംകുറ്റവാളി; രക്ഷപ്പെട്ടത് മോഷ്ടിച്ച ബൈക്കിൽ, അന്വേഷണം

കുട്ടികളുടെ മാതാപിതാക്കള്‍ പശു ഫാമിലെ ജീവനക്കാരാണ്. പശുവിന് തീറ്റകൊടുക്കാനായി കുട്ടികള്‍ ഭാരതപ്പുഴയുടെ തീരത്ത് പോകാറുണ്ട്. ഇളയസഹോദരന്‍ വെള്ളക്കെട്ടില്‍ വീണപ്പോള്‍ രക്ഷിക്കാന്‍ ഇരുവരും ശ്രമിക്കുകയായിരുന്നു. സഹോദരന്‍ രക്ഷപ്പെട്ടെങ്കിലും ഇവര്‍ ഇരുവരും മുങ്ങിപ്പോവുകയായിരുന്നു. അഗ്നിശമന സേന നടത്തിയ തിരച്ചിലിലാണ് കുട്ടികളുടെ മൃതദേഹം കണ്ടെത്തിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഭാരതപ്പുഴയില്‍ ഇന്നലെ ഒരു യുവാവ് മുങ്ങിമരിച്ചിരുന്നു. സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവിനെ കാണാതാവുകയായിരുന്നു. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. 24 മണിക്കൂറിനിടെ മൂന്ന് പേരാണ് മുങ്ങിമരിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com