ഒറ്റ ദിവസം 83 ലക്ഷം രൂപയുടെ വഴിപാട്: ഗുരുവായൂരിൽ റെക്കോർഡ് വരുമാനം

വഴിപാട് ഇനത്തിൽ 83 ലക്ഷം രൂപയ്ക്ക് മുകളിലാണ് ഒറ്റ ദിവസംകൊണ്ട് വരുമാനമായി നേടിയത്
guruvayur
ഗുരുവായൂർ ക്ഷേത്രം/ ഫയല്‍

​ഗുരുവായൂർ: ​ഗുരുവായൂർ ക്ഷേത്രത്തിൽ ദിവസ വരുമാനത്തിൽ പുതിയ റെക്കോർഡ്. വഴിപാട് ഇനത്തിൽ 83 ലക്ഷം രൂപയ്ക്ക് മുകളിലാണ് ഒറ്റ ദിവസംകൊണ്ട് വരുമാനമായി നേടിയത്. ക്ഷേത്രത്തിലെ സർവകാല റെക്കോർഡാണ് ഇത്. നേരത്തെ 78 ലക്ഷം രൂപ വരെ ഒറ്റ ദിവസം ലഭിച്ചിരുന്നെങ്കിലും 80 ലക്ഷം കടക്കുന്നത് ആദ്യമായിട്ടാണ്.

guruvayur
ഇടുക്കിയില്‍ റെഡ് അലര്‍ട്ട്; രാത്രി യാത്രയ്ക്ക് നിരോധനം

83,190,02 രൂപയാണ് വഴിപാട് ഇനത്തിൽ ലഭിച്ചത്. നെയ്‌വിളക്ക് ശീട്ടാക്കിയതിലും റെക്കോര്‍ഡാണ്. 28,358,00 രൂപയുടെ നെയ്‌വിളക്കാണ് ഭക്തര്‍ ശീട്ടാക്കിയത്. 2039780 രൂപയുടെ തുലാഭാരവും നടത്തി. വൈശാഖം ആരംഭിച്ചത് മുതല്‍ ക്ഷേത്രത്തിൽ തിരക്കേറുകയാണ്. ഭക്തർ മണിക്കൂറുകളോളമാണ് വരി നിൽക്കുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

തിരക്ക് വര്‍ധിക്കുന്നതിന് അനുസരിച്ച് ശയനപ്രദക്ഷിണത്തിനും ചുറ്റമ്പല ദര്‍ശനത്തിനും നിയന്ത്രണം ഏര്‍പ്പെടുത്തും. ക്ഷേത്രത്തിനകത്ത് തിരക്ക് വര്‍ധിക്കുന്നതിനനുസരിച്ച് ഭക്തരെ കൊടിമരം വഴി പ്രവേശിപ്പിക്കും. തിരക്ക് കണക്കിലെടുത്ത് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ സ്‌പെഷ്യല്‍ ദര്‍ശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. പൊതു അവധി ദിവസങ്ങളില്‍ രാവിലെ ആറുമുതല്‍ ഉച്ചയ്ക്ക് രണ്ടുവരെ സ്‌പെഷല്‍ ദര്‍ശനങ്ങള്‍ക്ക് നിയന്ത്രണമുണ്ട്. ഈ നിയന്ത്രണം വൈശാഖമാസം അവസാനിക്കുന്ന ജൂണ്‍ ആറുവരെ തുടരാനാണ് തീരുമാനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com