ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി

റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ള തിങ്കൾ, ചൊവ്വ ദിവസങ്ങളിലാണ് അവധി നൽകാൻ നിർദേശിച്ചത്
idukki red alert
പ്രതീകാത്മക ചിത്രം

തൊടുപുഴ: ഇടുക്കിയിൽ വരും ദിവസങ്ങളിൽ അതിതീവ്ര മഴ പ്രവചിച്ചിരിക്കുന്ന സാഹചര്യത്തിൽ വെക്കേഷൻ ക്ലാസുകൾക്ക് അവധി നൽകാൻ ജില്ലാ കളക്ടറുടെ നിർദേശം. റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ള തിങ്കൾ, ചൊവ്വ ദിവസങ്ങളിലാണ് അവധി നൽകാൻ നിർദേശിച്ചത്. സ്കൂളുകൾക്ക് ഇതുസംബന്ധിച്ച് നിർദേശം നൽകും.

idukki red alert
ഇടുക്കിയില്‍ റെഡ് അലര്‍ട്ട്; രാത്രി യാത്രയ്ക്ക് നിരോധനം

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അതിനിടെ അതിതീവ്ര മഴ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ 7 മണി മുതല്‍ രാവിലെ 6 മണി വരെ മലയോരമേഖലകളില്‍ രാത്രി യാത്ര നിരോധിച്ചു. വെള്ളച്ചാട്ടം, ജലാശയങ്ങളുമായി ബന്ധപ്പെട്ട മറ്റ് വിനോദസഞ്ചാരകേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ടൂറിസം വകുപ്പ്, ഡിടിപിസി എന്നിവ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കനത്ത മഴ പെയ്യുന്ന സാഹചര്യത്തിലും, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചല്‍ സാധ്യത കണക്കിലെടുത്ത് നിരോധനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com