ജിഷ വധക്കേസ്; തൂക്കുകയർ ഒഴിവാക്കണമെന്ന പ്രതി അമിറുൽ ഇസ്ലാമിന്റെ അപ്പീലിൽ ഇന്ന് വിധി

വധ ശിക്ഷക്കെതിരെ പ്രതി നൽകിയ അപ്പീലും എതിര്‍ത്തുള്ള സര്‍ക്കാര്‍ ഹര്‍ജിയും ഹൈക്കോടതി പരിഗണിക്കും
Jisha murder case
പ്രതി അമിറുൽ ഇസ്ലാം, മരിച്ച ജിഷഫയല്‍

കൊച്ചി: പെരുമ്പാവൂർ ജിഷ വധക്കേസിൽ വിചാരണക്കോടതി വിധിച്ച വധശിക്ഷക്കെതിരെ പ്രതി അസം സ്വദേശി അമിറുൽ ഇസ്ലാം നൽകിയ അപ്പീലിൽ ഇന്ന് ഹൈക്കോടതി വിധി പറയും. ഉച്ചയ്ക്ക് 1.45ന് ഡിവിഷൻ ബഞ്ചാണ് അപ്പീൽ പരി​ഗണിക്കുന്നത്. വധ ശിക്ഷ നടപ്പാക്കാൻ അനുമതി തേടി സംസ്ഥാന സർക്കാർ നൽകിയ ഹർജിയിലും ഇന്ന് ഉത്തരവുണ്ടാകും. ‌

വധ ശിക്ഷ ഒഴിവാക്കണം എന്നതു മാത്രമല്ല കുറ്റവിമുക്തനാക്കണമെന്ന ആവശ്യവും പ്രതി ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കൊലപാതകം, ബാലാത്സം​ഗം, അതിക്രമിച്ചു കയറൽ, മാരകമായി മുറിവേൽപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ഇയാൾക്കെതിരെ തെളിഞ്ഞത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

എന്നാൽ താൻ നിരപരാധിയാണെന്നു ഇയാൾ ഹർജിയിൽ പറയുന്നു. പൊലീസ് കെട്ടിച്ചമച്ച തെളിവുകളാണ് തനിക്കെതിരെ വിചാരണക്കോടതി പരി​ഗണിച്ചതെന്നുമാണ് വാദം. 2016 ഏപ്രിൽ 28നാണ് പെരുമ്പാവൂരിലെ നിയമ വിദ്യാർഥിനായിരുന്ന ജിഷ മരിച്ചത്.

Jisha murder case
അതിതീവ്ര മഴ, കാറ്റ്: ഇന്ന് നാല് ജില്ലകളിൽ റെഡ് അലർട്ട്; മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com