വാതിൽ അബദ്ധത്തിൽ പൂട്ടി 2 വയസുകാരി മുറിയിൽ കിടന്നുറങ്ങി, പാതിരാത്രി നെട്ടോട്ടമോടി വീട്ടുകാർ.... ഒടുവിൽ

രക്ഷകരായി ഫയർഫോഴ്സ്
two year old girl
ടെലിവിഷന്‍ ദൃശ്യം

കോട്ടയം: മുറിയിൽ കയറി അബ​​ദ്ധത്തിൽ വാതിൽ പൂട്ടി കിടന്നുറങ്ങിപ്പോയ കുഞ്ഞിനെ കാണാതെ വീട്ടുകാർ അങ്കലാപ്പിലായി. ഒടുവിൽ അവരുടെ രക്ഷയ്ക്ക് ഫയർഫോഴ്സെത്തി. കുട്ടി കിടക്കുന്ന മുറി തുറക്കാൻ സാധിക്കാതെ വന്നതും മുറിയിലെ കർട്ടൻ കാരണം അകത്തേക്കു കാണാത്തതും വീട്ടുകാരുടെ ആശങ്ക ഇരട്ടിപ്പിച്ചു. പിന്നാലെയാണ് അവർ ഫയർ ഫോഴ്സിനെ വിളിച്ച് രക്ഷ തേടിയത്.

കാഞ്ഞിരപ്പള്ളി സുഖോദയ റോഡിലുള്ള വീട്ടിലാണ് സംഭവം. രാത്രി പത്തരയോടെയാണ് കുഞ്ഞ് മുറിയിൽ കയറി കതക് പൂട്ടി കിടന്നുറങ്ങിയത്. പിന്നാലെയാണ് വീട്ടുകാർ കുട്ടിയെ കാണാനില്ലെന്നു കരുതി തിരച്ചിൽ നടത്തിയത്. തുടർന്നു കുട്ടിയുടെ പിതാവ് കാഞ്ഞിരപ്പള്ളി ഫയർഫോഴ്സ് ഓഫീസിലെത്തി വിവരം പറയുകയായിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സീനിയർ റസ്ക്യു ഓഫീസർ നൗഫൽ പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്. മുറിയുടെ പൂട്ട് തകർത്ത് ഫയർ ഫോഴ്സ് സംഘം അകത്തു കടന്നു. ഈ സംഭവങ്ങളെല്ലാം നടക്കുമ്പോഴും കുട്ടി സുഖമായി ഉറങ്ങുന്നുണ്ടായിരുന്നു.

two year old girl
ഫുൾ അന്താരാഷ്ട്ര പ്രശ്നങ്ങൾ... പാപ്പാന്‍ പരീക്ഷയിൽ ആനയെ പറ്റി ഒരു ചോദ്യവും ഇല്ല!

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com