ഇടുക്കിയിലും വെസ്റ്റ്‌നൈല്‍ പനി സ്ഥിരീകരിച്ചു, 24 കാരന്‍ മരിച്ചു

കോഴിക്കോട് നിന്നാണ് വെസ്റ്റ് നൈല്‍ പനി ബാധിച്ചത്.
west nile fever has been confirmed
മണിയാറന്‍കുടി സ്വദേശി വിജയകുമാര്‍ (24) ആണ് മരിച്ചത്. പ്രതീകാത്മക ചിത്രം

തൊടുപുഴ: ഇടുക്കിയിലും വെസ്റ്റ് നൈല്‍ പനി ബാധിച്ച് ഒരാള്‍ മരിച്ചു. പനി ബാധിച്ച് ചികിത്സയിലിരുന്ന ഇടുക്കി മണിയാറന്‍കുടി സ്വദേശി വിജയകുമാര്‍ (24) ആണ് മരിച്ചത്. ഇടുക്കി മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ വെള്ളിയാഴ്ചയായിരുന്നു മരണം.

west nile fever has been confirmed
ചെളിയിലും കെട്ടിക്കിടക്കുന്ന വെള്ളത്തിലും ഇറങ്ങുന്നവര്‍ ഡോക്‌സിസൈക്ലിന്‍ കഴിക്കണം: ആരോഗ്യമന്ത്രി

കോഴിക്കോട് നിന്നാണ് വെസ്റ്റ് നൈല്‍ പനി ബാധിച്ചത്. വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് കോഴിക്കോട് എത്തിയതായിരുന്നു. തുടര്‍ന്ന് കോഴിക്കോട് ചികിത്സയിലായിരുന്നു. പനി കുറഞ്ഞപ്പോള്‍ വീട്ടിലേക്ക് മടങ്ങിയെത്തി. പിന്നീട് അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഇടുക്കി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മരണം സംഭവിച്ചതിനു ശേഷം ഇദ്ദേഹത്തിന്റെ സാമ്പിളുകള്‍ ആരോഗ്യവകുപ്പ് പരിശോധനയ്ക്കായി അയച്ചിരുന്നു. ഇന്നാണ് പരിശോധനാ ഫലം പുറത്തുവന്നത്. ഇതിലാണ് മരണ കാരണം വെസ്റ്റ് നൈല്‍ പനിയാണ് എന്ന് സ്ഥിരീകരിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com