സിപിഎം നേതാക്കൾക്ക് നേരെ പാർട്ടി പ്രവർത്തകൻ സ്ഫോടക വസ്തു എറിഞ്ഞു; ലോക്കൽ സെക്രട്ടറി ഉൾപ്പെടെ ഓടി രക്ഷപ്പെട്ടു

പൊട്ടിത്തെറിയില്‍ സ്ത്രീക്ക് പരിക്ക്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കാസർക്കോട്: ​ഗൃഹ സന്ദർശനത്തിനെത്തിയ സിപിഎം നേതാക്കളെ സ്ഫോടക വസ്തു എറിഞ്ഞ് സിപിഎം പ്രവർത്തകൻ. കാഞ്ഞങ്ങാട്ടാണ് സംഭവം. കൊലക്കേസിൽ ഉൾപ്പെടെ പ്രതിയായ ലാലൂർ സ്വദേശി രതീഷാണ് സ്ഫോടക വസ്തു എറിഞ്ഞത്. ലോക്കൽ സെക്രട്ടറി അടക്കമുള്ളവർ ഓടി മാറിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

ഷമീർ എന്നയാളുടെ വീട്ടിലേക്കാണ് നേതാക്കൾ എത്തിയത്. പിന്നാലെയാണ് സ്ഫോടനം. സംഭവത്തിൽ ഷമീറിന്റെ അയൽക്കാരിയായ കണോത്ത് തട്ട് സ്വദേശി ആമിനയ്ക്ക് പരിക്കേറ്റു. ഇവരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

രാത്രി 9 മണിയോടെയാണ് സംഭവം. ​ഗൃഹ സന്ദർശനത്തിനെത്തിയ ലോക്കൽ സെക്രട്ടറിമാരായ അനൂപ്, ബാബുരാജ്, ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറി അരുൺ ബാലകൃഷ്ണൻ‌ എന്നിവർക്ക് നേരെയാണ് രതീഷ് സ്ഫോടക വസ്തു എറിഞ്ഞത്.

ആക്രമണത്തിനു പിന്നാലെ രതീഷ് ഓടി രക്ഷപ്പെട്ടു. ഇയാൾക്കായി പൊലീസ് തിരച്ചിൽ തുടരുന്നു.

പ്രതീകാത്മക ചിത്രം
സ്വന്തം വൃക്ക വിറ്റതോടെ സാധ്യത മനസിലാക്കി; അവയവക്കടത്ത് കേസില്‍ സബിത്തിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ അന്വേഷണ സംഘം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com