ഗുരുവായൂര്‍ ക്ഷേത്രത്തിന് പ്രൗഢി പകര്‍ന്ന് കിഴക്കേ നടയില്‍ ഇനി അലങ്കാര ഗോപുരം; താഴികക്കുടം സ്ഥാപിച്ചു

ഗുരുവായൂര്‍ ക്ഷേത്രം കിഴക്കേനടയില്‍ നിര്‍മ്മിക്കുന്ന അലങ്കാര ഗോപുരത്തില്‍ താഴികക്കുടം സ്ഥാപിച്ചു
Guruvayur Devaswom
​ഗുരുവായൂർ ക്ഷേത്ര അലങ്കാര ​ഗോപുരത്തിൽ താഴികക്കുടം സ്ഥാപിക്കൽ ചടങ്ങ്​ഗുരുവായൂർ ദേവസ്വം പങ്കുവെച്ച ചിത്രം

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രം കിഴക്കേനടയില്‍ നിര്‍മ്മിക്കുന്ന അലങ്കാര ഗോപുരത്തില്‍ താഴികക്കുടം സ്ഥാപിച്ചു. ഇന്നലെ ദേവസ്വം ചെയര്‍മാന്‍ ഡോ.വി കെ വിജയന്‍ താഴികക്കുടം സ്ഥാപിക്കല്‍ ചടങ്ങ് നിര്‍വ്വഹിച്ചു.

പ്രവൃത്തി സ്‌പോണ്‍സര്‍ ചെയ്ത പ്രവാസി വ്യവസായി വിഘ്‌നേഷ് വിജയകുമറിന്റെ അച്ഛന്‍ വിജയകുമാറില്‍ നിന്നുമാണ് ദേവസ്വം ചെയര്‍മാന്‍ താഴികക്കുടം ഏറ്റുവാങ്ങിയത്. ചടങ്ങില്‍ ദേവസ്വം ഭരണസമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, കെ പി വിശ്വനാഥന്‍, അഡ്മിനിസ്‌ട്രേറ്റര്‍ കെ പി വിനയന്‍, ശില്‍പികളായ എളവള്ളി നന്ദന്‍, മാന്നാര്‍ മനോഹരന്‍,ദേവസ്വം മരാമത്ത് ചീഫ് എന്‍ജിനിയര്‍ എം ജി രാജന്‍, എക്‌സി.എന്‍ജീനിയര്‍ എം കെ അശോക് കുമാര്‍, അസി.എക്‌സി.എന്‍ജീനിയര്‍ വി ബി സാബു, അസി.എന്‍ജീനിയര്‍ നാരായണനുണ്ണി, മറ്റ് ജീവനക്കാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പദ്ധതി വഴിപാടായി സമര്‍പ്പിച്ച വിഘ്‌നേഷ് വിജയകുമാറിന്റെ കുടുംബാംഗങ്ങളും ഭക്തജനങ്ങളും ചടങ്ങില്‍ സന്നിഹിതരായി.

Guruvayur Devaswom
രാത്രിയില്‍ രാസമാലിന്യം ഒഴുക്കിവിട്ടു, പെരിയാറില്‍ മീനുകളുടെ കൂട്ടക്കുരുതി; ചത്തുപൊങ്ങിയത് ടണ്‍ കണക്കിന് മത്സ്യങ്ങള്‍, എടയാറില്‍ പ്രതിഷേധം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com