
കോട്ടയം: ബസില്‍ ഛര്‍ദ്ദിച്ച യുവതിയെ കൊണ്ടുതന്നെ അതു തുടപ്പിച്ച സ്വകാര്യ ബസ് ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. കമ്മീഷന്‍ ആക്ടിങ് ചെയര്‍പഴ്‌സനും ജുഡീഷ്യല്‍ അംഗവുമായ കെ. ബൈജൂനാഥ് കോട്ടയം ആര്‍ടിഒയ്ക്ക് നിര്‍ദേശം നല്‍കി. നടപടിയെടുത്ത ശേഷം ആര്‍ടിഒ 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കമ്മിഷന്‍ നിര്‍ദ്ദേശിച്ചു.
മേയ് 15ന് മുണ്ടക്കയത്തുനിന്നും കോട്ടയത്തേക്കു പോയ ബസില്‍ വച്ചാണ് യുവതിക്ക് ദുരനുഭവമുണ്ടായത്. വൈകിട്ട് 5.45ഓടെ ബസ് കഞ്ഞിക്കുഴിയിലെത്തിയപ്പോള്‍ യുവതി ഛര്‍ദ്ദിച്ചു. തുടര്‍ന്നു ഡ്രൈവര്‍ തുണി നല്‍കി യുവതിയെക്കൊണ്ട് തന്നെ ചര്‍ദ്ദി തുടപ്പിച്ചു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ജൂണില്‍ കോട്ടയത്ത് നടക്കുന്ന സിറ്റിങ്ങില്‍ കേസ് പരിഗണിക്കും. സ്വമേധയാ റജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക