വീടിന്റെ അകത്തും മുറ്റത്തും അമിത വൈദ്യുതി പ്രവാഹം; ഒന്നര വയസ്സുകാരന് പൊള്ളലേറ്റു, കെഎസ്ഇബി അന്വേഷണം

വീടിന്റെ അകത്തും മുറ്റത്തും വൈദ്യുതി പ്രവഹിച്ചു
Electricity kseb
വീടിന്റെ അകത്തും മുറ്റത്തും അമിത വൈദ്യുതി പ്രവാഹംടെലിവിഷന്‍ സ്ക്രീന്‍ഷോട്ട്

ആലപ്പുഴ: വീട്ടിലുണ്ടായ അമിത വൈദ്യുതി പ്രവാഹത്തെ തുടർന്ന് ഒന്നര വയസ്സുകാരന് പൊള്ളൽ. ചേർത്തല ചേര്‍ത്തല ഒറ്റപ്പുന്ന സ്വദേശി നാസറിന്റെ മകൻ ഇഷാനാണ് പൊള്ളലേറ്റത്. വീടിന് പുറത്ത് നിന്ന നാസറിന്റെ ഭാര്യ റഷീദയ്‌ക്കാണ് ആദ്യം വൈദ്യുതാഘാതമേറ്റത്. ഈ സമയം അടുക്കള ഭാ​ഗത്തെ കമ്പിയിൽ പിടിച്ച് നിൽക്കുകയായിരുന്ന ഇഷാനും വൈദ്യുതാഘാതമേറ്റു.

റഷീദ ഓടിയെത്തി കുട്ടിയെ തട്ടിത്തെറിപ്പിക്കുകയായിരുന്നു. വീടിന്റെ അകത്തും മുറ്റത്തും വൈദ്യുതി പ്രവഹിച്ചു. വീടിനുള്ളിലെ ബള്‍ബുകളും, ട്യൂബുകളും പൊട്ടിത്തെറിച്ചുവെന്നും നാസർ പരാതിയിൽ പറയുന്നു. കൈയ്ക്ക് പൊള്ളലേറ്റ കുട്ടിയെ ചേര്‍ത്തല താലൂക്കാശുപത്രിയിലും പിന്നീട് കോട്ടയം ഐസിഎച്ചിലും പ്രവേശിപ്പിച്ചു. സംഭവം നടന്ന ഉടനെ പട്ടണക്കാട് കെഎസ്ഇബി അധികൃതരെ വിവരം അറിയിച്ചുവെങ്കിലും ഒരു മണിക്കൂറിന് ശേഷമാണ് എത്തിയതെന്നും നാസറും കുടുംബവും ആരോപിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

Electricity kseb
അനസ്തേഷ്യ ഡോസ് കൂടി; 15 മാസം അബോധാവസ്ഥയിലായിരുന്ന 28കാരിയുടെ മരണത്തിൽ ആശുപത്രിക്കെതിരെ ഭർത്താവ്

സമീപത്തെ ചില വീടുകളിലും സമാനമായി അമിത വൈദ്യുതി പ്രവാഹം ഉണ്ടായിട്ടുണ്ട്. അമിതമായ വൈദ്യുതി പ്രവാഹത്തിന്റെ കാരണമെന്തെന്ന് വ്യക്തമല്ല. ഈ വീടുകള്‍ക്ക് സമീപമാണ് 11 കെ വി ഇലക്ട്രിക് സ്റ്റേഷനുള്ളത്. സംഭവത്തില്‍ അന്വേഷണം ആരംഭിതായി കെഎസ്ഇബി അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com