കൊച്ചിയില്‍ കനത്ത മഴ, നഗരത്തിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തില്‍; ഗതാഗതക്കുരുക്ക് രൂക്ഷം

മൂലേപ്പാടത്ത് 20 ഓളം വീടുകളില്‍ വെള്ളം കയറി
heavy rain
കടവന്ത്ര, വൈറ്റില, സൗത്ത്, ചിറ്റൂര്‍ റോഡ് എന്നിവിടങ്ങളിലെല്ലാം വെള്ളക്കെട്ടാണ്.വിഡിയോ സ്ക്രീന്‍ഷോട്ട്

കൊച്ചി: കനത്തമഴയെത്തുടര്‍ന്ന് കൊച്ചി നഗരത്തില്‍ പല ഭാഗത്തും വെള്ളം കയറി. ഇടപ്പള്ളി, കുണ്ടന്നൂര്‍, എംജി റോഡ് പരിസരങ്ങളെല്ലാം വെള്ളം കയറി. കെഎസ്ആര്‍ടി ബസ് സ്റ്റാന്റ് പരിസരങ്ങളിലെ കടകളിലും വെള്ളം കയറിയിട്ടുണ്ട്. വെള്ളക്കെട്ടിനെത്തുടര്‍ന്ന് ഗതാഗത കുരുക്കും രൂക്ഷമാണ്.

കൊച്ചിയില്‍ പെയ്ത കനത്ത മഴയെത്തുടര്‍ന്ന് താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട്
കൊച്ചിയില്‍ പെയ്ത കനത്ത മഴയെത്തുടര്‍ന്ന് താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് ഫോട്ടോ : ടി പി സൂരജ്, ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്സ്‌

കടവന്ത്ര, വൈറ്റില, സൗത്ത്, ചിറ്റൂര്‍ റോഡ് എന്നിവിടങ്ങളിലെല്ലാം വെള്ളക്കെട്ടാണ്. കളമശ്ശേരി മൂലേപ്പാടത്ത് 20 ഓളം വീടുകളില്‍ വെള്ളം കയറി. വൈകിട്ട് മുതല്‍ നാല് മണിക്കൂറുകളായി തോരാതെ പെയ്യുന്ന മഴ കൊച്ചി നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളെയെല്ലാം വെള്ളക്കെട്ടിലായി. പാലാരിവട്ടം ഭാഗത്തെ ഇട റോഡുകളും വെള്ളത്തിലായി.

കൊച്ചിയില്‍ പെയ്ത കനത്ത മഴയെത്തുടര്‍ന്ന് താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട്
കൊച്ചിയില്‍ പെയ്ത കനത്ത മഴയെത്തുടര്‍ന്ന് താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് ഫോട്ടോ : ടി പി സൂരജ്, ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്സ്‌
heavy rain
സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട്
കൊച്ചിയില്‍ പെയ്ത കനത്ത മഴയില്‍ ബസ് കാത്ത് നില്‍ക്കുന്നവര്‍
കൊച്ചിയില്‍ പെയ്ത കനത്ത മഴയില്‍ ബസ് കാത്ത് നില്‍ക്കുന്നവര്‍ ഫോട്ടോ : ടി പി സൂരജ്, ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്സ്‌

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കൊച്ചിയില്‍ പെയ്ത കനത്ത മഴയില്‍ ബസ് കാത്ത് നില്‍ക്കുന്നവര്‍
കൊച്ചിയില്‍ പെയ്ത കനത്ത മഴയില്‍ ബസ് കാത്ത് നില്‍ക്കുന്നവര്‍ഫോട്ടോ : ടി പി സൂരജ്, ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്സ്‌

ഇന്‍ഫോ പാര്‍ക്ക് പരിസരങ്ങളിലും വെള്ളം കയറിയിട്ടുണ്ട്. പുത്തന്‍കുരിശ് എംജിഎം സ്‌കൂളിന്റെ മതില്‍ തകര്‍ന്നു. ആളപായമില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com