
കൊച്ചി: ചെറായി ഗൗരീശ്വര ക്ഷേത്രത്തില്‍ ഇനി പുരുഷന്മാര്‍ക്ക് ഷര്‍ട്ട് ഊരാതെ ദര്‍ശനം നടത്താം. ശ്രീനാരായണ ഗുരു പ്രതിഷ്ഠ നടത്തിയ ക്ഷേത്രത്തില്‍ 112 വര്‍ഷമായി തുടരുന്ന ആചാരം അവസാനിപ്പിക്കാന്‍ തീരുമാനിച്ചു. പുരുഷന്‍മാര്‍ ഷര്‍ട്ട് ഊരി മാത്രമേ ദര്‍ശനം നടത്താവു എന്ന ആചാരം അവസാനിപ്പിക്കാന്‍ ഞായറാഴ്ച പ്രസിഡന്റ് വികാസ് മാളിയേക്കലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പൊതുയോഗമാണ് തീരുമാനിച്ചത്.
ക്ഷേത്രത്തിന്റെ താന്ത്രിക അവകാശമുള്ള ശിവഗിരി മഠവും ഈ അനാചാരം അവസാനിപ്പിക്കണം എന്നു നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു. വിജ്ഞാന വര്‍ധിനി സഭയുടെ കീഴിലാണ് ക്ഷേത്രം. ഈ സഭയുടെ കീഴില്‍ തന്നെയുള്ള വലിയ വീട്ടില്‍ കുന്ന് ഭഗവതി ക്ഷേത്രത്തില്‍ നേരത്തെ തന്നെ ഷര്‍ട്ട് ഊരാതെ തന്നെ ദര്‍ശനം നടത്തുവാന്‍ ഭക്തര്‍ക്ക് കഴിയുമായിരുന്നു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഷര്‍ട്ട് ഊരാതെ തന്നെ പുരുഷന്മാര്‍ക്ക് ക്ഷേത്രദര്‍ശനം നടത്താമെന്ന് എസ്എന്‍ഡിപി യോഗം നേരത്തെ തന്നെ തീരുമാനിക്കുകയും എസ്എന്‍ഡിപി യൂണിയനുകള്‍ക്കും ശാഖകള്‍ക്കും യോഗം ജനറല്‍ സെക്രട്ടറി നിര്‍ദേശം നല്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആചാരം അവസാനിപ്പിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക