വിദേശത്തെ അത്തര്‍, ഹോട്ടല്‍ ബിസിനസുകള്‍ തകര്‍ന്നു, പെട്ടെന്ന് പണം ഉണ്ടാക്കാന്‍ ലഹരിക്കടത്ത്; പ്രതികള്‍ പിടിയില്‍

കാസര്‍ഗോഡ് കീഴൂര്‍ കല്ലട്ട്ര സ്വദേശി നജീബ് (44), ഗുരുവായൂര്‍ അരിയന്നൂര്‍ താമരശ്ശേരി സ്വദേശി ജിനീഷ്( 34 ) എന്നിവരെയാണ് പുഴക്കല്‍ പാടത്തുനിന്നും പിടികൂടിയത്
പ്രതികള്‍
പ്രതികള്‍

തൃശ്ശൂര്‍: 330 ഗ്രാം എംഡിഎയുമായി 2 പേരെ തൃശ്ശൂര്‍ സിറ്റി ലഹരിവിരുദ്ധ സ്‌കോഡും, വെസ്റ്റ് പൊലീസും ചേര്‍ന്ന് പിടികൂടി. തൃശ്ശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ ശ്രീ അങ്കിത് അശോകന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ വാഹന പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്.

പ്രതികള്‍
വനത്തില്‍ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് മദ്യക്കുപ്പിയും പഴകിയ ഷര്‍ട്ടും

ആഡംബര കാറില്‍ സഞ്ചരിക്കുകയായിരുന്ന കാസര്‍ഗോഡ് കീഴൂര്‍ കല്ലട്ട്ര സ്വദേശി നജീബ് (44), ഗുരുവായൂര്‍ അരിയന്നൂര്‍ താമരശ്ശേരി സ്വദേശി ജിനീഷ്( 34 ) എന്നിവരെയാണ് പുഴക്കല്‍ പാടത്തുനിന്നും പിടികൂടിയത്. പ്രതികളെ ചോദ്യം ചെയ്തതില്‍ മുമ്പും പലതവണ ബംഗളൂരുവില്‍ നിന്ന് മയക്കുമരുന്ന് കാറില്‍ കൊണ്ടുവന്നിട്ടുണ്ടെന്ന് സമ്മതിച്ചു. പ്രധാനമായും കുന്നംകുളം ഗുരുവായൂര്‍ ചാവക്കാട് മേഖലകളിലാണ് വില്‍പ്പനക്ക് ലക്ഷ്യമിട്ടിട്ടുള്ളത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കാസര്‍ഗോഡ് സ്വദേശിയായ നജീബ് ദുബായിലെ അത്തര്‍ ബിസിനസും മലേഷ്യയിലെ ഹോട്ടല്‍ ബിസിനസും പരാജയപ്പെട്ടതിനെ തുടര്‍ന്ന് എളുപ്പം പണം ഉണ്ടാക്കുന്നതിലേക്ക് വേണ്ടിയാണ് ഈ ലഹരി ബിസിനസ്സിലേക്ക് ഇറങ്ങിയത്. 10 ദിവസം മുന്‍പ് ലഹരിവിരുദ്ധ സ്‌കോഡ് 42 ഗ്രാം എംഡിഎംഎ പിടികൂടിയിരുന്നു. സ്‌കൂള്‍ തുറക്കുന്ന സമയമായതിനാല്‍ ഇനിയും പരിശോധനകള്‍ ഉണ്ടാകും. കേരളത്തില്‍ സമീപകാലത്ത് ഉണ്ടായ ഏറ്റവും വലിയ രാസലഹരി വേട്ടയാണിത്. കാസര്‍ഗോഡ് സ്വദേശിയായ നജീബ് ദുബായിലെ അത്തര്‍ ബിസിനസും മലേഷ്യയിലെ ഹോട്ടല്‍ ബിസിനസും പരാജയപ്പെട്ടതിനെ തുടര്‍ന്ന് എളുപ്പം ലാഭം ഉണ്ടാക്കുന്നതിലേക്ക് വേണ്ടിയാണ് ഈ ലഹരി ബിസിനസ്സിലേക്ക് ഇറങ്ങിയത്.

അന്വേഷണ സംഘത്തില്‍ വെസ്റ്റ് സ്റ്റേഷന്‍ എസ് ഐ വിവേക് വി, സിറ്റി ലഹരി വിരുദ്ധ സ്‌കോഡ് എസ് ഐ മാരായ സുവ്രതകുമാര്‍ എന്‍ ജി, ഗോപാലകൃഷ്ണന്‍ കെ, രാകേഷ് പി, എസ് ഐ മാരായ ജീവന്‍ ടിവി, ടോണി പി, സിപിഓ മാരായ ആഷിഷ് കെ കെ, ശരത് എസ്, വിപിന്‍ എന്നിവര്‍ ഉണ്ടായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com