വനത്തില്‍ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് മദ്യക്കുപ്പിയും പഴകിയ ഷര്‍ട്ടും

തേക്ക് മുറിക്കുന്നതിന്റെ നടപടി ക്രമത്തിനായെത്തിയ വനം വകുപ്പ് വാച്ചറാണ് അസ്ഥികൂടം കണ്ടത്.
Skeleton found in forest
വനത്തില്‍ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് മദ്യക്കുപ്പിയും പഴക്കമുള്ള ഷര്‍ട്ടും പ്രതീകാത്മക ചിത്രം

മാനന്തവാടി: കാട്ടിക്കുളം-ചങ്ങല ഗേറ്റ് -കുറുക്കന്‍മൂല റോഡരികിലെ വനത്തില്‍ അസ്ഥികൂടം കണ്ടെത്തി. തൃശ്ശിലേരി ഫോറസ്റ്റ് സെക്ഷന് കീഴിലെ ഓലിയോട്ട് റിസേര്‍വ് വനത്തിലെ കുറുക്കന്മൂല ഭാഗത്താണ് സംഭവം. തേക്ക് മുറിക്കുന്നതിന്റെ നടപടി ക്രമത്തിനായെത്തിയ വനം വകുപ്പ് വാച്ചറാണ് അസ്ഥികൂടം കണ്ടത്.

ഉടന്‍ പൊലീസിനെയും വനംവകുപ്പിനെയും വിവരം അറിയിച്ചു. സംഭവത്തില്‍ ശാസ്ത്രീയ പരിശോധന നടത്തുമെന്നും അധികൃതര്‍ പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

Skeleton found in forest
സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട്

അസ്ഥികൂടത്തിന്റെ സമീപത്തായി പഴക്കമുള്ള ഷര്‍ട്ടും മദ്യകുപ്പിയും മറ്റും കണ്ടെത്തിയിട്ടുണ്ട്. കൂടാതെ മരത്തിന് മുകളിലായി തൂങ്ങിക്കിടക്കുന്ന മുണ്ടും കണ്ടെത്തി.

തൂങ്ങി മരിച്ച പുരുഷന്റേതാണ് മൃതദേഹമെന്നാണ് പൊലീസിന്റെ നിഗമനം. തിരുനെല്ലി പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com