ആക്രി സാധനങ്ങളുമായി പോയ 14കാരനെ മർദ്ദിച്ചു; ബിജെപി നേതാവ് അറസ്റ്റിൽ

വധ ശ്രമത്തിനു കേസ്
bjp leader arrested
മനോജ്

ആലപ്പുഴ: 14 വയസുകാരനെ മർദ്ദിച്ച കേസിൽ ബിജെപി പ്രാദേശിക നേതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ കൃഷ്ണപുരത്താണ് സംഭവം. കാപ്പിൽ കിഴക്ക് ആലമ്പള്ളിൽ മനോജ് (45) ആണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ വധ ശ്രമത്തിനു കേസെടുത്തു. ബിജെപി വാർഡ് ഭാരവാഹിയാണ് മനോജ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ആക്രി സാധനങ്ങളുമായി സൈക്കിളിൽ പോകുമ്പോഴാണ് 14കാരനെ ഇയാൾ മർദ്ദിച്ചത്. ഞായറാഴ്ചയായിരുന്നു സംഭവം. മർദ്ദനത്തിൽ കുട്ടിയുടെ കഴുത്തിനു പരിക്കേറ്റു. ആദ്യം കായംകുളം താലൂക്ക് ആശുപത്രിയിലും പിന്നീട് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലും 14കാരൻ ചികിത്സ തേടി.

bjp leader arrested
'കുറഞ്ഞ സമയത്തില്‍ വലിയ മഴ; മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയവും സൃഷ്ടിച്ചേക്കാം'- മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com