ബിഷപ്പിന്റെ ചുമതലയുള്ള വൈദികനെ ഇറക്കിവിട്ടു; പാളയം സിഎസ്ഐ പള്ളിക്കു മുന്നിൽ സംഘർഷാവസ്ഥ

ഫാ റോയിസ് മനോജ് വിക്ടറിനെ ഒരു വിഭാ​ഗം ഇറക്കിവിട്ടു
clash in palayam csi church
ടെലിവിഷന്‍ ദൃശ്യം

തിരുവനന്തപുരം: പാളയം എൽഎംഎസ് സിഎസ്ഐ പള്ളിയിൽ വിശ്വാസികൾ ചേരിതിരിഞ്ഞു പ്രതിഷേധിക്കുന്നു. സിഎസ്ഐ സൗത്ത് കേരള ഇടവകയുടെ ഭരണത്തെ ചൊല്ലിയാണ് തർക്കമുണ്ടായത്. പള്ളിക്കു മുന്നിൽ സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. പൊലീസ് സംഘം സ്ഥലത്തുണ്ട്.

നിലവിൽ ബിഷപ്പിന്റെ ചുമതല വഹിക്കുന്ന ഫാ റോയിസ് മനോജ് വിക്ടറിനെ ഒരു വിഭാ​ഗം ഇറക്കിവിട്ടു. മുൻ അഡ്മിനിസ്ട്രേറ്റീവ് സെക്രട്ടറി ടിടി പ്രവീൺ പക്ഷമാണ് ബിഷപ്പിനെ ഇറക്കിവിട്ടത്. ഇതിനെതിരെ ഒരു വിഭാ​ഗം പ്രതിഷേധിച്ചതോടെയാണ് സംഘർഷാവസ്ഥ ഉടലെടുത്തത്. ഇരു പക്ഷവും പരസ്പരം പോർവിളി നടത്തി. പോകരുതെന്നു ആവശ്യപ്പെട്ട് ബിഷപ്പിനെ അനുകൂലിക്കുന്നവർ അദ്ദേഹത്തെ തടഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പഴയ അഡ്മിനിസ്ട്രേറ്റേഷന്‍ കമ്മിറ്റിയെ പിരിച്ചുവിട്ടു പുതിയ ബിഷപ്പിനു ചുമതല നൽകിയിരുന്നു. ഇതിനെതിരെ പഴയ അഡ്മിനിസ്ട്രേറ്റേഷന്‍ കമ്മിറ്റി സുപ്രീം കോടതിയിൽ പോയി അനുകൂല വിധ സമ്പാ​ദിച്ചു. ഈ വിധിയുമായി എത്തി ഓഫീസിനകത്തേക്ക് കയറാൻ ശ്രമിച്ചപ്പോഴാണ് പ്രതിഷേധം ഉടലെടുത്തത്.

വിധിയുമായി വന്ന സംഘത്തെ അകത്തേക്ക് പ്രവേശിപ്പിക്കില്ലെന്ന നിലപാടാണ് ബിഷപ്പിനെ അനുകൂലിക്കുന്നവർ എടുത്തത്. ഇതോടെയാണ് സംഘർഷാവസ്ഥയിലേക്ക് നീങ്ങിയത്. അങ്ങനെ ഒരു വിധി ഇല്ലെന്നു ബിഷപ്പിനെ അനുകൂലിക്കുന്നവർ പറയുന്നു. മുൻ ബിഷപ്പ് ധർമരാജ് റസാലത്തിനെതിരേയും പ്രതിഷേധം കനക്കുകയാണ്.

clash in palayam csi church
യുവതിയുടെ പരാതി, ഗള്‍ഫിലുള്ള അബൂബക്കറിന് പകരം ജയിലിലായത് മറ്റൊരു യുവാവ്; നാലുദിവസം ജയിലില്‍ കിടന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com