വിവാഹ വീട്ടിൽ ഭക്ഷണം വിളമ്പുന്നതിനിടെ കുഴഞ്ഞു വീണു; യുവാവിനു ദാരുണാന്ത്യം

ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
young man died
സിറാജ്

കോഴിക്കോട്: വിവാഹ വീട്ടിൽ ഭക്ഷണം വിളമ്പുന്നതിനിടെ യുവാവ് കുഴഞ്ഞു വീണ് മരിച്ചു. പയ്യോളി മരച്ചാലിൽ സിറാജ് (40) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് മരണം.

അയൽ വീട്ടിലെ വിവാഹത്തിനു ഉച്ച ഭക്ഷണം വിളമ്പുകയായിരുന്നു സിറാജ്. അതിനിടെ അസ്വസ്ഥത അനുഭവപ്പെട്ടു. പിന്നാലെ കുഴഞ്ഞു വീഴുകയായിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേ​ഹം അയനിക്കാട് ഹൈദ്രോസ് ജുമാ മസ്ജിദിൽ ഖബറടക്കി. ഫസിലയാണ് സിറാജിന്റെ ഭാ​ര്യ. മക്കൾ: മുഹമ്മദ് ഹിദാഷ് അമൻ, ആയിഷ സൂബിയ, സരിയ മറിയം ബീവി.

young man died
ബിഷപ്പിന്റെ ചുമതലയുള്ള വൈദികനെ ഇറക്കിവിട്ടു; പാളയം സിഎസ്ഐ പള്ളിക്കു മുന്നിൽ സംഘർഷാവസ്ഥ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com