ദേശീയപാതയിലെ ഗതാഗത കുരുക്ക്; പരിശോധിക്കാന്‍ മന്ത്രി ഗണേഷ് കുമാര്‍ നാളെ നേരിട്ട് ഇറങ്ങുന്നു

നാളെ നടക്കുന്ന പരിശോധനയില്‍ കലക്ടര്‍മാരും ഗതാഗത കമ്മീഷണര്‍ അടക്കമുള്ള ഉദ്യോഗസ്ഥരും ജനപ്രതിനിധികളും മന്ത്രി കെബി ഗണേഷ് കുമാറിനെ അനുഗമിക്കും.
Traffic congestion on the national highway
ദേശീയപാതയിലെ ഗതാതകുരുക്ക്; പരിശോധിക്കാന്‍ മന്ത്രി ഗണേഷ് കുമാര്‍ നേരിട്ട് ഇറങ്ങുന്നുഫയല്‍

തിരുവനന്തപുരം: തൃശൂര്‍ മുതല്‍ അരൂര്‍ വരെയുള്ള ഗതാഗതകുരുക്ക് പരിശോധിക്കാന്‍ മന്ത്രി നേരിട്ട് ഇറങ്ങുന്നു. നാളെ നടക്കുന്ന പരിശോധനയില്‍ കലക്ടര്‍മാരും ഗതാഗത കമ്മീഷണര്‍ അടക്കമുള്ള ഉദ്യോഗസ്ഥരും ജനപ്രതിനിധികളും മന്ത്രി കെബി ഗണേഷ് കുമാറിനെ അനുഗമിക്കും.

മഴ കൂടി കനത്തതോടെ വലിയ ഗതാഗതകുരുക്കാണ് തൃശൂര്‍ മുതല്‍ അരൂര്‍ വരെയുള്ള ദേശീയപാതയില്‍ അനുഭവപ്പെടുന്നത്. എന്താണ് ഗതാഗതകുരുക്കിന്റെ യഥാര്‍ഥ പ്രശ്‌നമെന്നത് പരിശോധിക്കുന്നതിനായാണ് മന്ത്രി നേരിട്ട് പരിശോധന നടത്തുന്നത്. മന്ത്രിക്കൊപ്പം ഉന്നത ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ഉണ്ടാകും.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വിശദമായ പരിശോധന നടത്തിയ ശേഷം ഏതൊക്കെ ട്രാഫിക് പോയിന്റില്‍ എന്തൊക്കെ മാറ്റം വരുത്തണമെന്ന റിപ്പോര്‍ട്ട് നാളത്തന്നെ തയ്യാറാക്കും. ഒരാഴ്ചയ്ക്കകം നടപടി സ്വീകരിക്കും. രാവിലെ പത്ത് മണിക്ക് ചാലക്കുടിയില്‍ നിന്ന് മന്ത്രിയുടെ പരിശോധന ആരംഭിക്കുക.

Traffic congestion on the national highway
മഴക്കെടുതി; കണ്‍ട്രോള്‍ റൂം തുറന്നു; 24 മണിക്കൂറും പ്രവര്‍ത്തിക്കും

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com