'കേരളത്തില്‍ ഡല്‍ഹി മോഡല്‍ ബാര്‍ കോഴ; കെജരിവാളിന്റെ അവസ്ഥ വരുംമുമ്പ് പിണറായി രാജിവെക്കുന്നതാണ് നല്ലത്'

സര്‍ക്കാരിന്റെ നയങ്ങള്‍ തീരുമാനിക്കുന്നത് ബാര്‍ മുതലാളിമാരാണെന്ന് വ്യക്തമായിരിക്കുകയാണ്
k surendran
കേരളത്തില്‍ ഡല്‍ഹി മോഡല്‍ ബാര്‍ കോഴയെന്ന് കെ സുരേന്ദ്രൻ ഫയൽ

തിരുവനന്തപുരം: കേരളത്തില്‍ ഡല്‍ഹി മോഡല്‍ ബാര്‍ കോഴയെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. എല്ലാം നടക്കുന്നത് മുഖ്യമന്ത്രിയുടെ അറിവോടെയാണ്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ അവസ്ഥ പിണറായി വിജയന് വരും. കെജരിവാളിന്റെ അവസ്ഥ വരുംമുമ്പ് പിണറായി വിജയന്‍ രാജിവെക്കുന്നതാണ് നല്ലതെന്നും കെ സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സര്‍ക്കാരിന്റെ നയങ്ങള്‍ തീരുമാനിക്കുന്നത് ബാര്‍ മുതലാളിമാരാണെന്ന് വ്യക്തമായിരിക്കുകയാണ്. കോടികളാണ് സര്‍ക്കാരിന് കോഴ കൊടുക്കേണ്ടതെന്ന ബാര്‍ ഉടമ അസോസിയേഷന്‍ നേതാവിന്റെ ശബ്ദരേഖ പിണറായി സര്‍ക്കാരിന്റെ മുഖം കൂടുതല്‍ വികൃതമാക്കുന്നു. മദ്യശാലകള്‍ അടച്ചുപൂട്ടുമെന്ന് ഉറപ്പ് നല്‍കി അധികാരത്തിലെത്തിയ ഇടത് സര്‍ക്കാര്‍ പൂട്ടിയ ബാറുകളെല്ലാം തുറക്കുന്ന കാഴ്ചയാണ് നമ്മള്‍ കണ്ടത്.

k surendran
നോട്ടെണ്ണല്‍ യന്ത്രം മുഖ്യമന്ത്രിയുടെ കയ്യിലോ, മന്ത്രി രാജേഷിന്റെ കയ്യിലോ?: വി ഡി സതീശന്‍

ഇപ്പോള്‍ 'ഡ്രൈ ഡേ' എടുത്ത് കളയാനും ബാറുകളിലെ സമയം കൂട്ടാനുമുള്ള തീരുമാനം വലിയ അഴിമതിക്ക് മുന്നില്‍കണ്ടാണ്. ഇത് കേരളത്തെ മദ്യത്തില്‍ മുക്കികൊല്ലാനുള്ള തീരുമാനമാണ്. യുഡിഎഫ് സര്‍ക്കാരിന്റേതിന് സമാനമായ രീതിയിലാണ് എല്‍ഡിഎഫും മുന്നോട്ട് പോകുന്നത്. കേരളത്തിന്റെ സാമൂഹ്യ ജീവിതം തകര്‍ക്കുന്ന ബാര്‍ക്കോഴക്കെതിരെ ശക്തമായ ജനകീയ പ്രതിരോധം ഉയര്‍ന്നു വരുമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com