കൊച്ചിയിലെ വെള്ളക്കെട്ടിന് കളക്ടര്‍ വിചാരിച്ചാല്‍ പരിഹാരമാവില്ല, കൂട്ടായ പരിശ്രമം ആവശ്യമാണെന്ന് ഹൈക്കോടതി

വെള്ളക്കെട്ടുണ്ടാക്കുന്ന ഹോട്ട്‌സ്‌പോട്ടുകളായ കാനകള്‍ ശുദ്ധീകരിച്ചെന്ന് ഉറപ്പുവരുത്താന്‍ ഹൈക്കോടതി കളക്ടര്‍ ഉള്‍പ്പെട്ട വിദഗ്ധ സമിതിയ്ക്ക് നിര്‍ദേശം നല്‍കി
കൊച്ചിയിലെ വെള്ളക്കെട്ട്
കൊച്ചിയിലെ വെള്ളക്കെട്ട്ഫയല്‍

കൊച്ചി: കൊച്ചി നഗരത്തിലെ വെള്ളക്കെട്ടില്‍ വിമര്‍ശനവുമായി ഹൈക്കോടതി. ജില്ലാ കളക്ടര്‍ മാത്രം വിചാരിച്ചാല്‍ വെള്ളക്കെട്ട് മാറില്ലെന്നും പ്രശ്‌നപരിഹാരത്തിന് കൂട്ടായ പരിശ്രമം ആവശ്യമാണെന്നും വെള്ളക്കെട്ട് സംബന്ധിച്ച ഹര്‍ജി പരിഗണിക്കവേ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.

കൊച്ചിയിലെ വെള്ളക്കെട്ട്
ഡ്രൈഡേ പിന്‍വലിക്കാനോ ബാറുകളുടെ സമയം കൂട്ടാനോ തീരുമാനിച്ചിട്ടില്ല; ഡിജിപിക്ക് പരാതി നല്‍കിയെന്ന് എംബി രാജേഷ്

വെള്ളക്കെട്ടുണ്ടാക്കുന്ന ഹോട്ട്‌സ്‌പോട്ടുകളായ കാനകള്‍ ശുദ്ധീകരിച്ചെന്ന് ഉറപ്പുവരുത്താന്‍ ഹൈക്കോടതി കളക്ടര്‍ ഉള്‍പ്പെട്ട വിദഗ്ധ സമിതിയ്ക്ക് നിര്‍ദേശം നല്‍കി. മുല്ലശ്ശേരി കനാലിലെ ഒഴുക്ക് തടസ്സപ്പെടാതിരിക്കാന്‍ സംവിധാനം ഉണ്ടാക്കണം, സ്ഥിരം വെള്ളക്കെട്ടുണ്ടാകുന്ന സ്ഥലങ്ങളിലെ പ്രശ്‌നം പരിഹരിക്കണം, നഗരത്തിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യണം തുടങ്ങിയ നിര്‍ദേശങ്ങളും കോടതി നല്‍കി. മാലിന്യം നീക്കം ചെയ്യാന്‍ ജനങ്ങളുടെ സഹായവും ആവശ്യമാണെന്നും കോടതി പറഞ്ഞു.

ഹൈക്കോടതിയുടെ പരാമര്‍ശത്തിനു പിന്നാലെ ജില്ലാ കളക്ടര്‍ എന്‍എസ്‌കെ ഉമേഷിന്റെ നേതൃത്വത്തിലുള്ള സംഘം വെള്ളക്കെട്ടുള്ള മേഖലകള്‍ സന്ദര്‍ശിച്ചു. ശുചീകരണപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. വേനല്‍ മഴയാണ് ഇപ്പോള്‍ പെയ്യുന്നതെന്നും കാലവര്‍ഷത്തിനു മുമ്പേ ശുചീകരണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മഴ കനത്തതോടെ കൊച്ചി നഗരത്തിലും പരിസരപ്രദേശങ്ങളിലും കനത്ത വെള്ളക്കെട്ടാണ്. പലയിടത്തും ഇടറോഡുകളിലും വീടുകളിലും വെള്ളംകയറി. ഇടപ്പള്ളി, കളമശ്ശേരി, ആലുവ ഉള്‍പ്പെടെയുള്ള മേഖലകളിലും പലയിടത്തും വെള്ളക്കെട്ട് രൂക്ഷമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com