തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ യുവാവിന് സംഘം ചേര്‍ന്ന് ക്രൂരമര്‍ദനം; വീഡിയോ വൈറലായതിന് പിന്നാലെ കേസ് എടുത്ത് പൊലീസ്

വിളപ്പില്‍ശാല സ്വദേശി അനന്ദുവിനാണ് മര്‍ദനമേറ്റത്.
Youth brutally beaten up in Thiruvananthapuram Medical College
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ യുവാവിന് സംഘം ചേര്‍ന്ന് ക്രൂരമര്‍ദനംവീഡിയോ ദൃശ്യം

തിരുവനന്തപുരം: മെഡിക്കല്‍ കോളജില്‍ യുവാവിന് ക്രൂരമായി മര്‍ദനമേറ്റു. വിളപ്പില്‍ശാല സ്വദേശി അനന്ദുവിനാണ് മര്‍ദനമേറ്റത്. ഉച്ചയോടെയാണ് യുവാവിന് മര്‍ദനമേറ്റത്. മര്‍ദനത്തിന്റെ വിഡിയോ വ്യാപകമായി പ്രചരിച്ചതോടെ മെഡിക്കല്‍ കോളജ് പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ; കഴിഞ്ഞ കുറച്ച് ദിവസങ്ങളായി യുവാവ് വീട്ടില്‍ നിന്ന് പിണങ്ങി അകന്നുനില്‍ക്കുകയാണ്. മെഡിക്കല്‍ കോളജ് പരിസരത്ത് അലഞ്ഞുനടന്ന ഇയാള്‍ അവിടെ നിന്ന് തന്നെ ആഹാരം കഴിക്കുകയും അവിടെത്തന്നെ താമസിക്കുകയുമായിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ആശുപത്രി പരിസരത്തുള്ളവര്‍ തന്നെയാണ് യുവാവിനെ മര്‍ദിച്ചത്. മരക്കഷണങ്ങള്‍ അടക്കമായിരുന്നു മര്‍ദനം. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. അടിയേല്‍ക്കുമ്പോള്‍ യുവാവ് ആര്‍ത്തുകരയുന്നതും ദൃശ്യങ്ങളില്‍ കാണാം.

Youth brutally beaten up in Thiruvananthapuram Medical College
മഴ തുടരുന്നു, ഗവിയിലേക്ക് സഞ്ചാരികള്‍ക്ക് നിയന്ത്രണം; പാക്കേജില്‍ വരുന്നവര്‍ക്ക് മാത്രം പ്രവേശനം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com