'അവസ്ഥ മനസിലാക്കുന്നു, നഷ്ടപരിഹാരം പരിഗണനയില്‍'; പ്രവാസിയുടെ മരണത്തില്‍ പ്രതികരിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്

ഹൃദയ ശസ്ത്രക്രിയയെ തുടര്‍ന്നാണ് നമ്പി രാജേഷ് മരിച്ചത്.
air-india-express-reacts-to-the-death-of-expatriate
'അവസ്ഥ മനസിലാക്കുന്നു, നഷ്ടപരിഹാരം പരിഗണനയില്‍'; പ്രവാസിയുടെ മരണത്തില്‍ പ്രതികരിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്

തിരുവനന്തപുരം: മസ്കറ്റിൽ മരിച്ച തിരുവനന്തപുരം കരമന സ്വദേശി നമ്പി രാജേഷിന്റെ കുടുംബത്തിൻ്റെ പരാതിയില്‍ പ്രതികരിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ്.

ജീവനക്കാരുടെ സമരത്തെ തുടര്‍ന്ന് എയര്‍ഇന്ത്യ വിമാനങ്ങള്‍ റദ്ദാക്കിയതോടെ കുടുംബത്തെ അവസാനമായി കാണാനാകാതെയാണ് മസ്‌കറ്റില്‍ അത്യാസന്ന നിലയിലായിരുന്ന നമ്പി രാജേഷ് മരിച്ചത്.

ഭര്‍ത്താവ് നമ്പി രാജേഷിനെ കാണാന്‍ ഭാര്യ അമൃത എയര്‍ ഇന്ത്യ വിമാനത്തില്‍ ടിക്കറ്റ് എടുത്തിരുന്നെങ്കിലും രണ്ട് തവണ സര്‍വീസുകള്‍ റദ്ദക്കിയതോടെ യാത്ര മുടങ്ങുകയായിരുന്നു. ഹൃദയ ശസ്ത്രക്രിയയെ തുടര്‍ന്നാണ് നമ്പി രാജേഷ് മരിച്ചത്.

അമൃത നല്‍കിയ പരാതി പരിശോധിക്കുകയാണെന്നും, നഷ്ടപരിഹാരം നല്‍കുന്നത് പരിഗണനയിലാണെന്നും മറുപടി നല്‍കാന്‍ സമയം ആവശ്യമാണെന്നും എയര്‍ ഇന്ത്യയുടെ നോഡല്‍ ഓഫിസറുടെ പ്രതികരണത്തില്‍ പറയുന്നു. കുടുംബത്തിന്റെ ഇപ്പോഴത്തെ അവസ്ഥ മനസ്സിലാക്കുന്നതായും ദുഃഖത്തില്‍ പങ്കുചേരുന്നതായും കമ്പനി അറിയിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

air-india-express-reacts-to-the-death-of-expatriate
പെരിയാറില്‍ അപകടകരമായ രീതിയില്‍ അമോണിയയും സള്‍ഫൈഡും; കുഫോസ് പഠനസമിതി റിപ്പോര്‍ട്ട്

നമ്പി രാജേഷിന്റെ മൃതദേഹവുമായുള്ള കുടുംബത്തിന്റെ പ്രതിഷേധത്തെ തുടര്‍ന്ന് ആവശ്യം വ്യക്തമാക്കി ഇമെയില്‍ അയയ്ക്കാന്‍ എയര്‍ ഇന്ത്യ ഉദ്യോഗസ്ഥര്‍ കുടുംബത്തോട് നിര്‍ദേശിച്ചിരുന്നു. ആശുപത്രിയിലായ രാജേഷിന് അടുത്തെത്താന്‍ അമൃത ടിക്കറ്റ് എടുത്തെങ്കിലും വിമാനക്കമ്പനി ജീവനക്കാരുടെ പണിമുടക്ക് മൂലം രണ്ടു ദിവസവും യാത്ര മുടങ്ങുകയായിരുന്നു. പിന്നാലെയായിരുന്നു മരണം.

അഞ്ചും മൂന്നും വയസുള്ള രണ്ടു കുട്ടികളുണ്ടെന്നും കുടുംബത്തിന്റെ ഏക വരുമാനമാര്‍ഗമായിരുന്ന ഭര്‍ത്താവിന്റെ അകാല വിയോഗത്തെ തുടര്‍ന്ന് ജീവിതം വഴിമുട്ടിയെന്നും നഷ്ടപരിഹാരം അനുവദിക്കണമെന്നും എയര്‍ ഇന്ത്യയ്ക്ക് അയച്ച മെയിലില്‍ അമൃത ആവശ്യപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com