'എംബി രാജേഷിനും മുഹമ്മദ് റിയാസിനും ബാര്‍ കോഴയില്‍ പങ്ക്'; ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് യുഡിഎഫ്

ക്രൈബ്രാഞ്ച് അന്വേഷിക്കുന്നത് നിഷ്പക്ഷമായ അന്വേഷണമാകില്ലെന്നും എംഎം ഹസന്‍ പറഞ്ഞു.
'MB Rajesh and Mohammad Riaz involved in bar bribery'; UDF wants judicial inquiry
'എംബി രാജേഷിനും മുഹമ്മദ് റിയാസിനും ബാര്‍ കോഴയില്‍ പങ്ക്'; ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് യുഡിഎഫ്

തിരുവനന്തപുരം: ബാര്‍ കോഴ ആരോപണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍. എക്‌സൈസ് മന്ത്രി എംബി രാജേഷിനും ടൂറിസം മന്ത്രി മുഹമ്മദ് റിയാസിനും ബാര്‍ കോഴയില്‍ പങ്കുണ്ടെന്നും അവര്‍ രാജിവച്ച് അന്വേഷണം നേരിടണമെന്നും ഹസന്‍ പറഞ്ഞു.

മദ്യനയത്തില്‍ ഇളവുകള്‍ നല്‍കാനുള്ള നീക്കത്തിന് നേതൃത്വം നല്‍കുന്നത് ടൂറിസം മന്ത്രി മുഹമ്മദ് റിയാസാണ്. ടൂറിസം മന്ത്രിയെ രക്ഷിക്കാനാണ് എക്സൈസ് മന്ത്രി പരാതി നല്‍കിയത്. ക്രൈബ്രാഞ്ച് അന്വേഷണം നടത്തിയാല്‍ യഥാര്‍ഥ വസ്തുതകള്‍ പുറത്തുവരില്ല. മന്ത്രിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയുടെ കീഴിലുള്ള ക്രൈബ്രാഞ്ച് അന്വേഷിക്കുന്നത് നിഷ്പക്ഷമായ അന്വേഷണമാകില്ലെന്നും എംഎം ഹസന്‍ പറഞ്ഞു.

കെഎം മാണിയുടെ കാലത്ത് പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ ബാറുകള്‍ അനുവദിക്കാനാണ് 5 കോടി രൂപ അഴിമതി നടത്തിയതെന്നാണ് അന്നത്തെ പ്രതിപക്ഷം ആരോപിച്ചത്. ഇപ്പോള്‍ എക്‌സൈസ് നയത്തില്‍ മാറ്റം വരുത്താന്‍ ഓരോ ബാറുടമയും 2.5 ലക്ഷം രൂപ നല്‍കണമെന്നാണ് അസോസിയേഷന്റെ ഉത്തരവാദിത്തപ്പെട്ട നേതാവിന്റെ ശബ്ദസന്ദേശമാണ് പുറത്തുവന്നത്. അതുകൊണ്ട് സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

'MB Rajesh and Mohammad Riaz involved in bar bribery'; UDF wants judicial inquiry
കനത്ത മഴയില്‍ റോഡും പാലവും തകര്‍ന്നു, 80 കാരന്റെ മൃതദേഹം വെള്ളക്കെട്ടിലൂടെ കടന്ന് വീട്ടിലെത്തിച്ചു

ശബ്ദ സന്ദേശത്തിന്റെ പേരില്‍ പല ന്യായീകരണങ്ങളും ഇപ്പോള്‍ പുറത്തു വരുന്നതായും എന്തിന്റെ പേരിലായാലും വിഷയത്തില്‍ അന്വേഷണം വേണം. പിണറായി വിജയന്‍ സര്‍ക്കാര്‍ വന്നതിന് ശേഷം സസ്ഥോനത്ത് 130 ബാറുകള്‍ക്കാണ് പുതുതായി ലൈസന്‍സ് നല്‍കിയതെന്നും ഹസന്‍ പറഞ്ഞു.

അതേസമയം പണം പിരിക്കാന്‍ ആവശ്യപ്പെട്ടത് സംഘടനക്ക് കെട്ടിടം വാങ്ങാനാണെന്നാണ് ബാര്‍ ഉടമകളുടെ സംഘടനാ നേതാവ് അനിമോന്റെ പുതിയ വിശദീകരണം. താന്‍ ഒളിവിലല്ലെന്നും ശബ്ദസന്ദേശം തെറ്റിദ്ധാരണ ഉണ്ടാക്കിയതില്‍ ഖേദം പ്രകടിപ്പിക്കുകയാണെന്നും അനിമോന്‍ വിശദീകരണക്കുറിപ്പില്‍ വ്യക്തമാക്കി. ബാറുടമകളുടെ ഗ്രൂപ്പിലാണ് അനിമോന്റെ വിശദീകരണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com