മൂന്നാറില്‍ നിന്ന് ആലപ്പുഴയിലേക്ക് ഗൂഗിള്‍ മാപ്പ് നോക്കി യാത്ര; കാര്‍ തോട്ടില്‍ വീണു

കോട്ടയം കുറുപ്പുന്തറ കടവ് പാലത്തിന് സമീപം ശനിയാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അപകടം നടന്നത്.
Tourists who traveled by looking at Google Maps got into an accident
ഗൂഗിള്‍ മാപ്പ് നോക്കി യാത്ര ചെയ്ത വിനോദസഞ്ചാരികള്‍ അപകടത്തില്‍പ്പെട്ടു ടെലിവിഷന്‍ ദൃശ്യം

കോട്ടയം: ഗൂഗിള്‍ മാപ്പില്‍ നോക്കി മൂന്നാറില്‍ നിന്ന് ആലപ്പുഴയിലേക്ക് പോയ വിനോദസഞ്ചാരികളുടെ കാര്‍ കോട്ടയം കുറുപ്പുന്തറയില്‍ തോട്ടില്‍ വീണു. കാറിലുണ്ടായിരുന്ന നാല് ഹൈദരബാദ് സ്വദേശികള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

കോട്ടയം കുറുപ്പുന്തറ കടവ് പാലത്തിന് സമീപം ശനിയാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അപകടം നടന്നത്. കാറിലുണ്ടായിരുന്നത് ഹൈദരബാദ് സ്വദേശികളായതിനാല്‍ ഇവര്‍ക്ക് വഴി ഒട്ടും പരിചയമുണ്ടായിരുന്നില്ല. റോഡില്‍ നിന്ന് ഗൂഗിള്‍ മാപ്പ് കാണിച്ചതനുസരിച്ച് ഇടത്തേക്ക് തിരിച്ചപ്പോഴാണ് തോടാണെന്നറിയാതെ കാര്‍ വെള്ളത്തിലേക്ക് മറിഞ്ഞത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

യാത്രക്കാരെ നാട്ടുകാരും പോലീസും ചേര്‍ന്ന് രക്ഷപ്പെടുത്തി. വിവരം അറിഞ്ഞ് ഉടന്‍ തന്നെ പൊലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി. നേരത്തെയും ഗൂഗിള്‍ മാപ്പ് നോക്കി സഞ്ചരിച്ച വാഹനം കോട്ടയത്ത് അപകടത്തില്‍പ്പെട്ടിരുന്നു.

Tourists who traveled by looking at Google Maps got into an accident
'കാമാസക്തിയോളം വിനാശകാരിയായ മറ്റൊരു രോഗമില്ല'; ആറ്റിങ്ങല്‍ ഇരട്ടക്കൊലയ്ക്ക് കാരണം അവിഹിതബന്ധമെന്ന് കോടതി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com