2,261 കോടി രൂപ ബാങ്ക് അക്കൗണ്ടിൽ വന്നിട്ട് ഒന്നര മാസം; എന്ത് ചെയ്യണമെന്നറിയാതെ പ്രവാസി

ഒന്നര മാസം മുൻപാണ് ദുബായിലെ ബാങ്ക് അക്കൗണ്ടിൽ 100 കോടി യുഎഇ ദിർഹം എത്തിയത്
bank account
ബാങ്കുകാർ തിരിച്ചെടുക്കുമെന്ന പ്രതീക്ഷയിലായിരുന്നു സാജുഫയല്‍

തൊടുപുഴ: തന്റെ ബാങ്ക് അക്കൗണ്ടിൽ 2261 കോടി രൂപ എത്തിയതിന്റെ അമ്പരപ്പിലാണ് പ്രവാസി മലയാളിയായ സാജു ഹമീദ്. ഒന്നര മാസം മുൻപാണ് ദുബായിലെ ബാങ്ക് അക്കൗണ്ടിൽ 100 കോടി യുഎഇ ദിർഹം എത്തിയത്. ബാങ്കുകാർ തിരിച്ചെടുക്കുമെന്ന പ്രതീക്ഷയിലായിരുന്നു സാജു. എന്നാൽ ഒന്നരമാസം കഴിഞ്ഞിട്ടും ബാങ്ക് പണം തിരിച്ചെടുക്കാതിരുന്നത് അദ്ദേഹത്തെ ആശങ്കയിലാക്കിയിരിക്കുകയാണ്.

bank account
പൂജിക്കാൻ നൽകിയ നവരത്ന മോതിരം പണയംവെച്ച് മേൽശാന്തി: തിരിച്ചുകൊടുത്തത് പൂവും ചന്ദനവും; സസ്പെൻഷൻ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

തൊടുപുഴ വെങ്ങല്ലൂർ പുളിക്കലൽ സാജു ഹമീദ് ദുബായിൽ ബിസിനസ് ചെയ്യുകയാണ്. ഒന്നര മാസം മുൻ ദുബായിൽ ഉള്ളപ്പെഴാണ് അക്കൗണ്ടിൽ ഭീമമായ തുക ക്രെഡിറ്റായത് ശ്രദ്ധയിൽപ്പെട്ടത്. ബാങ്കിനു പറ്റിയ അബദ്ധമായിരിക്കുമെന്നും കുറച്ചു ദിവസങ്ങൾക്കകം പണം തിരികെയെടുക്കുമെന്നാണ് കരുതിയത്.

ദുബായിൽ ബാങ്കിൽ ജോലി ചെയ്യുന്ന സുഹൃത്തും സാജുവിനോട് ഇതാണ് പറഞ്ഞത്. ഇതുപ്രകാരം പണം പിൻവലിക്കാതെ കാത്തിരിക്കുകയാണ് സാജു. ഒരു മാസത്തോളമായി സാജു നാട്ടിലുണ്ട്. അടുത്ത മാസം തിരികെ ​ഗൾഫിൽ എത്തിയ ശേഷം ബാങ്കിൽ നേരിട്ടെത്തി വിവരം പറയാനാണ് സാജുവിന്റെ തീരുമാനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com