കൊടുങ്ങല്ലൂരില്‍ കുഴിമന്തി കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ; 27 പേര്‍ ആശുപത്രിയില്‍, ഹോട്ടലില്‍ പരിശോധന

കൊടുങ്ങല്ലൂര്‍ പെരിഞ്ഞനത്ത് ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ
food poison case
വയറിളക്കവും ഛർദിയും അടക്കമുള്ള ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ചികിത്സയിൽപ്രതീകാത്മക ചിത്രം

തൃശൂര്‍: കൊടുങ്ങല്ലൂര്‍ പെരിഞ്ഞനത്ത് ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ. വയറിളക്കവും ഛര്‍ദിയും അടക്കമുള്ള ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് 27 പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം. ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്കാണ് ശാരീരിക പ്രശ്‌നങ്ങള്‍ ഉണ്ടായത്. പാഴ്‌സല്‍ വാങ്ങി കഴിച്ചവര്‍ക്കും അസ്വസ്ഥത ഉണ്ടായതായാണ് വിവരം. പെരിഞ്ഞനം കയ്പമംഗലം സ്വദേശികള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. കൊടുങ്ങല്ലൂര്‍, ഇരിങ്ങാലക്കുട എന്നിവിടങ്ങളിലെ വിവിധ ആശുപത്രികളിലാണ് 27 പേരെയും പ്രവേശിപ്പിച്ചത്.

ആരോഗ്യവകുപ്പും പൊലീസും പഞ്ചായത്തിലെ ഭക്ഷ്യസുരക്ഷാ ജീവനക്കാരും ചേര്‍ന്ന് ഹോട്ടലില്‍ പരിശോധന നടത്തി. പരിശോധനാ റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നാണ് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചത്.

food poison case
'കെ എസ് യു വടക്കന്‍ മേഖല ക്യാമ്പ് നടത്താന്‍ പോകുന്ന പ്രമുഖ സംഘടനാ അധ്യക്ഷന്റെ ദൃശ്യങ്ങള്‍ നാസ പുറത്ത് വിട്ടു'; പരിഹാസവുമായി എസ്എഫ്‌ഐ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com