'കരുണാകരനെ മാറ്റണമെന്ന് എല്ലാ യുഡിഎഫ് നേതാക്കളും സമ്മർദ്ദം ചെലുത്തി; ഒരാൾ മാത്രം മാറ്റം ആഗ്രഹിച്ചില്ല'

'മുന്‍ മുഖ്യമന്ത്രി കെ കരുണാകരനെ ചാരക്കേസുമായി ബന്ധിപ്പിച്ചതില്‍ റാവുവിന് പങ്കുണ്ടെന്നത് ഭാവന'
K V Madhusudhanan
കെ വി മധുസൂദനൻടി പി സൂരജ്

മുൻ മുഖ്യമന്ത്രി കെ കരുണാകരനെ ചാരക്കേസുമായി ബന്ധിപ്പിച്ചതിൽ റാവുവിന് പങ്കുണ്ടെന്ന അഭ്യൂഹങ്ങൾ ഭാവനമാത്രമാണെന്ന് മുൻ സിആർപിഎഫ് ഇൻസ്പെക്ടർ ജനറൽ കെ വി മധുസൂദനൻ. കരുണാകരനെ മാറ്റാന്‍ യുഡിഎഫിന്റെ നേതാക്കളെല്ലാം പ്രധാനമന്ത്രിയെ സന്ദര്‍ശിച്ച് സമ്മര്‍ദ്ദം ചെലുത്തിയെന്നാണ് അദ്ദേഹം പറയുന്നത്. ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന്റെ എക്സ്പ്രസ് ഡയലോ​ഗ്സിലായിരുന്നു വെളിപ്പെടുത്തൽ.

K V Madhusudhanan
'നരസിംഹ റാവു എന്റെ അറിവില്‍ തെറ്റുകാരനല്ല; ബാബറി മസ്ജിദ് പൊളിക്കാന്‍ മൗനാനുവാദം നല്‍കിയെന്ന് പറയുന്നത് ശരിയല്ല'

മുന്‍ മുഖ്യമന്ത്രി കെ കരുണാകരനെ ചാരക്കേസുമായി ബന്ധിപ്പിച്ചതില്‍ റാവുവിന് പങ്കുണ്ടെന്നത് ഭാവന മാത്രമാണ്. കരുണാകരനെ മാറ്റാന്‍ യുഡിഎഫിന്റെ നേതാക്കളെല്ലാം പ്രധാനമന്ത്രിയെ സന്ദര്‍ശിച്ച് സമ്മര്‍ദ്ദം ചെലുത്തിയിരുന്നു എന്നത് ശരിയാണ്. എം വി രാഘവന്‍ മാത്രം ഒരു മാറ്റം ആഗ്രഹിച്ചില്ല. പ്രധാനമന്ത്രിയും പാര്‍ട്ടിയുടെ നേതാവും എന്ന നിലയില്‍ അദ്ദേഹത്തിന് പറ്റില്ലെന്ന് പറയാനായില്ല.- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

എഎപി വരവില്‍ തനിക്ക് പ്രതീക്ഷയുണ്ടായിരുന്നെന്നും എന്നാല്‍ മൂന്നു മാസത്തില്‍ അത് നഷ്ടപ്പെട്ടെന്നുമാണ് മധുസൂദനന്‍ പറയുന്നത്. ആം ആദ്മി പാര്‍ട്ടിയുടെ വരവ് പ്രതീക്ഷ നല്‍കുന്നതായി തോന്നി, പ്രത്യേകിച്ച് അഴിമതിക്കെതിരെയുള്ള പോരാട്ടത്തില്‍. എന്നാല്‍ രണ്ട് മൂന്ന് മാസങ്ങള്‍ക്കുള്ളില്‍ ഞാന്‍ നിരാശനായി. അടുത്തിടെയാണ് ഇതിന് ഏറ്റവും മോശമായ ഉദാഹരണമുണ്ടായത്. അരവിന്ദ് കെജരിവാളിനും പാര്‍ട്ടിക്കും നേതാവായി കാണാനായത് അദ്ദേഹത്തിന്റെ ഭാര്യയെ മാത്രമാണ്. ഒരു 'റാബ്രി സിന്‍ഡ്രോം'. അതിനാല്‍, ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നത് പോലെ തന്നെ വിട്ടതില്‍ എനിക്ക് ഖേദമില്ല.- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com