പ്ലസ് വണ്‍ പ്രവേശനം: ഏറ്റവും കൂടുതല്‍ അപേക്ഷകള്‍ മലപ്പുറം ജില്ലയില്‍ നിന്ന്, ട്രയല്‍ അലോട്ട്‌മെന്റ് 29ന്

സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പണം അവസാനിച്ചപ്പോള്‍ 4,65,960 അപേക്ഷകര്‍
plus one admission
തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്‌കൂളില്‍ പ്ലസ് വണ്‍ അലോട്ട്‌മെന്റ് നടപടികള്‍ നിരീക്ഷിക്കാന്‍ എത്തിയ മന്ത്രി ശിവന്‍കുട്ടിഫയൽ

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പണം അവസാനിച്ചപ്പോള്‍ 4,65,960 അപേക്ഷകര്‍. മലപ്പുറം ജില്ലയില്‍ നിന്നുമാണ് കൂടുതല്‍ അപേക്ഷ. 82,434 അപേക്ഷകളാണ് മലപ്പുറം ജില്ലയില്‍ നിന്ന് ലഭിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

48,140 പേര്‍ അപേക്ഷിച്ച കോഴിക്കോട് ജില്ലയിലാണ് തൊട്ടുപിന്നില്‍. 29ന് ട്രയല്‍ അലോട്ട്‌മെന്റും ജൂണ്‍ അഞ്ചിന് ആദ്യ അലോട്ട്‌മെന്റും നടത്തും. ട്രയല്‍ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചശേഷം അപേക്ഷയില്‍ തെറ്റുണ്ടെങ്കില്‍ കാന്‍ഡിഡേറ്റ് ലോഗിന്‍ വഴി തിരുത്താന്‍ അവസരമുണ്ടാകും. വെബ്‌സൈറ്റ് https : //hscap.kerala.gov.in

plus one admission
അവയവക്കടത്ത്: അന്വേഷണം തമിഴ്‌നാട്ടിലേക്ക്; ഇരകളെയും സംഘത്തിലെ കണ്ണികളെയും കണ്ടെത്താന്‍ ഊർജ്ജിത ശ്രമം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com