2 വർഷത്തെ പ്രണയം, 12കാരിയെ കൊണ്ടു പോയത് കല്യാണം കഴിക്കാൻ; ബം​ഗാൾ സ്വദേശിയായ 18കാരൻ അറസ്റ്റിൽ

ആലുവയില്‍ അതിഥി തൊഴിലാളികളുടെ 12കാരിയായ മകളെ കാണാതായി, പിന്നീട് കണ്ടെത്തി
A 12-year-old girl
മാണിക്

കൊച്ചി: അതിഥി തൊഴിലാളികളുടെ 12കാരിയായ മകളെ കാണാതായ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. പശ്ചിമ ബം​ഗാളിലെ മൂർഷിദാബാദ് സ്വദേശിയായ മാണിക് (18) ആണ് അറസ്റ്റിലായത്. ആലുവ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെയാണ് പെൺകുട്ടിയെ കാണാതായത്. എടയപ്പുറം ഭാ​ഗത്തു നിന്നാണ് കുട്ടിയെ കാണാതായത്. പിന്നാലെ പൊലീസ് വ്യാപക തിരച്ചിൽ നടത്തി കുട്ടിയെ കണ്ടെത്തി.

വൈകീട്ട് അഞ്ച് മണിയോടെ കടയിൽ സാധനം വാങ്ങാൻ പോയ പെൺകുട്ടി ആറ് മണിയായിട്ടും തിരിച്ചെത്തിയില്ല. പിന്നാലെ മാതാപിതാക്കൾ ആലുവ ഈസ്റ്റ് പൊലീസിൽ പരാതി നൽകി. പിന്നാലെ വ്യാപക തിരച്ചിലുമായി പൊലീസ് രം​ഗത്തിറങ്ങി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വിവാഹം കഴിക്കണമെന്ന ഉദ്ദേശത്തോടെ മാണിക് പെൺകുട്ടിയെ നിർബന്ധപൂർവം കൂട്ടിക്കൊണ്ടു പോകുകയായിരുന്നു. ഫോണിലൂടെയും നേരിട്ടും പെൺകുട്ടിയെ പിന്തുടർന്നു സൗഹൃദം സ്ഥാപിച്ച ശേഷം നിർബന്ധിച്ചാണ് ഒപ്പം കൂട്ടിയത്. രണ്ട് വർഷമായി പെൺകുട്ടി ഇയാളുമായി പ്രണയത്തിലായിരുന്നുവെന്നു പൊലീസ് പറയുന്നു.

പരാതിക്കു പിന്നാലെ പൊലീസ് ​ഗ്രൂപ്പുകളായി തിരിഞ്ഞ് നിരവധി വാഹനങ്ങളും അമ്പതോളം സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു. പ്രതിയുടെ മൊബൈൽ ഫോൺ സ്വിച് ഓഫായിരുന്നു. അന്വേഷണത്തിനൊടുവിൽ രാത്രി 9 മണിയോടെ അങ്കമാലിക്കടുത്തു ഒരു വീട്ടിലുണ്ടെന്നു മനസിലാക്കി പൊലീസ് കുട്ടിയെ കണ്ടെത്തി. ഡിവൈഎസ്പി എ പ്രസാദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പെൺ‌കുട്ടിയെ കണ്ടെത്തിയത്.

A 12-year-old girl
ആംബുലൻസ് കിട്ടാൻ വൈകി; അട്ടപ്പാടിയിൽ 56 കാരൻ മരിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com