ആംബുലൻസ് കിട്ടാൻ വൈകി; അട്ടപ്പാടിയിൽ 56 കാരൻ മരിച്ചു

തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു
Ambulance delayed
പ്രതീകാത്മക ചിത്രംഫയല്‍

പാലക്കാട്: അട്ടപ്പാടിയിൽ ചികിത്സ വൈകി ആദിവാസി വയോധികൻ മരിച്ചതായി പരാതി. ഐസിയു ആംബുലൻസ് കിട്ടാൻ വൈകിയതിനെ തുടർന്നാണ് മരണം. മേലെ ഭൂതയാർ ഊരിലെ ചെല്ലൻ (56) ആണ് മരിച്ചത്.

തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ചെല്ലൻ. രണ്ട് ദിവസം മുൻപ് ചെല്ലനെ വനത്തിൽ ബോധരഹിതനായി കണ്ടെത്തുകയായിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പിന്നാലെ കോട്ടത്തറ ആശുപത്രിയിൽ എത്തിച്ചു. ഇവിടെ നിന്നു നാല് മണിക്കൂർ കഴിഞ്ഞാണ് ചെല്ലനെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്.

കഴിഞ്ഞ ദിവസം ഓട്ടോയിൽ മരം വീണ് പരിക്കേറ്റ ആൾ ചികിത്സ വൈകി മരിച്ചിരുന്നു. പിന്നാലെയാണ് മറ്റൊരു മരണം.

Ambulance delayed
മാസപ്പടിയില്‍ പൊലീസിന് കേസ് എടുക്കാമെന്ന് ഇഡി; രണ്ടുതവണ ഡിജിപിക്ക് കത്തയച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com