മാസപ്പടിയില്‍ പൊലീസിന് കേസ് എടുക്കാമെന്ന് ഇഡി; രണ്ടുതവണ ഡിജിപിക്ക് കത്തയച്ചു

രണ്ട് തവണ ഇക്കാര്യം കാട്ടി ഡിജിപിക്ക് കത്ത് നല്‍കിയിരുന്നുവെന്നും വഞ്ചന, ഗൂഡാലോചനാ കുറ്റങ്ങള്‍ അടക്കം നിലനില്‍ക്കുമെന്നും ഇഡി വ്യക്തമാക്കി.
വീണാ വിജയന്‍
വീണാ വിജയന്‍ ഫയല്‍ ചിത്രം

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്‍ ഉള്‍പ്പെട്ട മാസപ്പടിയാരോപണത്തില്‍ സംസ്ഥാന പൊലീസിന് കേസെടുക്കാമെന്ന് എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ്. രണ്ട് തവണ ഇക്കാര്യം കാട്ടി ഡിജിപിക്ക് കത്ത് നല്‍കിയിരുന്നുവെന്നും വഞ്ചന, ഗൂഡാലോചനാ കുറ്റങ്ങള്‍ അടക്കം നിലനില്‍ക്കുമെന്നും ഇഡി വ്യക്തമാക്കി.

ഇതിനിടെ മാസപ്പടി കേസ് റദ്ദാക്കണമെന്ന സിഎംആര്‍എല്‍ ഉദ്യോഗസ്ഥരുടെ ഹര്‍ജി ബാലിശമാണെന്നും ഇഡി ഹൈക്കോടതിയെ അറിയിച്ചു. ചട്ടങ്ങള്‍ പാലിച്ചല്ല സിഎംആര്‍എല്‍ പ്രവര്‍ത്തിച്ചിരുന്നത് എന്നത് 2019ലെ ആദായനികുതി വകുപ്പിന്റെ പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ടെന്നു ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഇഡി വ്യക്തമാക്കി. അധികൃതര്‍ ആദായനികുതി വകുപ്പിനു മുന്നില്‍ സമ്മതിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്റെ എക്‌സാലോജിക്കിന് 1.72 കോടി നല്‍കിയതും വിവിധ അന്വേഷണങ്ങളില്‍ വെളിപ്പെട്ടിരുന്നുവെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

എക്‌സാലോജിക്ക് സിഎംആര്‍എല്‍ അനധികൃത പണമിടപാടു സംബന്ധിച്ച കേസില്‍ ഇഡി അന്വേഷണം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സിഎംആര്‍എല്‍, മാനേജിങ് ഡയറക്ടര്‍ എസ്എന്‍ ശശിധരന്‍ കര്‍ത്ത, കമ്പനി ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ നല്‍കിയ ഹര്‍ജിയിലാണ് ഇഡി സത്യവാങ്മൂലം നല്‍കിയത്. എതിര്‍സത്യവാങ്മൂലം നല്‍കാന്‍ ഹര്‍ജിക്കാര്‍ സമയം തേടിയതിനെ തുടര്‍ന്ന് ഹര്‍ജി ജൂണ്‍ ഏഴിന് പരിഗണിക്കാന്‍ മാറ്റി.

വീണാ വിജയന്‍
3 സീറ്റുകൾ; സംസ്ഥാനത്ത് രാജ്യസഭാ തെര‍ഞ്ഞെടുപ്പ് ജൂൺ 25ന്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com