വിവാഹ വാര്‍ഷികത്തിന് ഏഴു കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിക്കാന്‍ ഭൂമി ദാനം ചെയ്തു; മാതൃകയായി ദമ്പതികള്‍

25-ാം വിവാഹ വാര്‍ഷികത്തിന് നിര്‍ധന കുടുംബങ്ങള്‍ക്കു വീടു നിര്‍മിക്കാന്‍ ഭൂമി ദാനം ചെയ്ത് ദമ്പതികള്‍ മാതൃകയായി
land donated
വിജയ്കുമാര്‍ ദാസും ഭാര്യ നിഷയും

മലപ്പുറം: 25-ാം വിവാഹ വാര്‍ഷികത്തിന് നിര്‍ധന കുടുംബങ്ങള്‍ക്കു വീടു നിര്‍മിക്കാന്‍ ഭൂമി ദാനം ചെയ്ത് ദമ്പതികള്‍ മാതൃകയായി. എടക്കര പാര്‍ലി ശ്രീനിലയത്തില്‍ വിജയ്കുമാര്‍ ദാസും ഭാര്യ നിഷയുമാണ് 25-ാം വിവാഹ വാര്‍ഷികത്തില്‍ 7 കുടുംബങ്ങള്‍ക്ക് വീട് നിര്‍മിക്കാന്‍ 5 സെന്റ് വീതം ദാനം ചെയ്തത്. എടക്കര സബ് രജിസ്ട്രാര്‍ ഓഫീസിനു കെട്ടിടം നിര്‍മിക്കാന്‍ 12 സെന്റ് ഭൂമിയും ഇവര്‍ ദാനമായി നല്‍കിയിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പഞ്ചായത്തിലെ ജനപ്രതിനിധികളെ അറിയിച്ചാണ് അര്‍ഹരായ കുടുംബങ്ങളെ കണ്ടെത്തിയത്. ഭൂമിയുടെ രേഖകള്‍ പിവി അന്‍വര്‍ എംഎല്‍എ, കെപിസിസി ജനറല്‍ സെക്രട്ടറി ആര്യാടന്‍ ഷൗക്കത്ത് പഞ്ചായത്ത് പ്രസിഡന്റ് ഒടി ജയിംസ് തുടങ്ങിയവര്‍ വിതരണം ചെയ്തു. വിജയ്കുമാര്‍ ദാസ് 25 വര്‍ഷം ദുബൈയിലെ കമ്പനി ഉദ്യോഗസ്ഥനായിരുന്നു. പ്രവാസം മതിയാക്കി 6 മാസം മുന്‍പാണു നാട്ടില്‍ സ്ഥിരതാമസമാക്കിയത്.

land donated
ചങ്ങനാശേരി നഗരമധ്യത്തില്‍ പെണ്‍കുട്ടിക്ക് നേരെ യുവാവിന്റെ അതിക്രമം; നാട്ടുകാര്‍ക്ക് നേരെ മുളകുസ്‌പ്രേ പ്രയോഗിച്ച് അക്രമിസംഘം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com