കാണാതായ പെണ്‍കുട്ടിയെ കൊല്‍ക്കത്തയിലേയ്ക്ക് കടത്താന്‍ ശ്രമം, തട്ടിക്കൊണ്ടുപോയവര്‍ക്കെതിരെ പോക്‌സോ കേസ്

ഞായറാഴ്ച വൈകീട്ടായിരുന്നു ആലുവ എടയപ്പുറത്ത് നിന്നും ബംഗാള്‍ സ്വദേശിയുടെ മകളെ കാണാനില്ലെന്ന പരാതി ഉയര്‍ന്നത്.
aluva police station
ആലുവ പൊലീസ് സ്റ്റേഷന്‍ഫെയ്സ്ബുക്ക്

കൊച്ചി: ആലുവയില്‍ നിന്നും കാണാതായ പന്ത്രണ്ടുവയസുകാരിക്കൊപ്പം കണ്ടെത്തിയ രണ്ടുപേര്‍ക്കെതിരെ പോക്‌സോ, തട്ടിക്കൊണ്ടുപോകല്‍ വകുപ്പുകള്‍ ചുമത്തും. കുട്ടിയുടെ സുഹൃത്തിനേയും ഇയാളുടെ ബന്ധുവിനേയുമാണ് പൊലീസ് പിടികൂടിയത്.

aluva police station
വീട്ടുകാര്‍ക്കൊപ്പം പുഴ കാണാനെത്തി, പാറയില്‍ നിന്ന് തെന്നിവീണു; ഇടുക്കിയില്‍ ഒഴുക്കില്‍പ്പെട്ട് മൂന്നര വയസുകാരന്‍ മരിച്ചു

ഞായറാഴ്ച വൈകീട്ടായിരുന്നു ആലുവ എടയപ്പുറത്ത് നിന്നും മകളെ കാണാനില്ലെന്ന് ബംഗാള്‍ സ്വദേശികളായ മാതാപിതാക്കള്‍ പരാതി നല്‍കിയത്. സമീപത്തെ കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങാന്‍ പോയ കുട്ടിയെ പിന്നീട് കാണാതായി. അഞ്ച് മണിക്കൂറിന് ശേഷം അങ്കമാലി റെയില്‍വേ സ്റ്റേഷന് സമീപം ഇതരസംസ്ഥാനക്കാര്‍ താമസിക്കുന്ന പ്രദേശത്ത് നിന്നും ആലുവ റൂറല്‍ എസ്പിയുടെ നേതൃത്വത്തിലുള്ള സംഘം കുട്ടിയെ കണ്ടെത്തി. കുട്ടിയുമായി കൊല്‍ക്കത്തയിലേക്ക് കടക്കാനിരിക്കുകയായിരുന്നു ഇവര്‍.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കുട്ടി തങ്ങള്‍ക്കൊപ്പമുണ്ടെന്ന് പറഞ്ഞ് പ്രതികള്‍ ബന്ധുക്കളെ വിളിച്ചിരുന്നതായാണ് വിവരം. ഈ നമ്പര്‍ അന്വേഷിച്ച പൊലീസ് കുട്ടിയെയും പ്രതികളെയും കണ്ടെത്തുകയായിരുന്നു. സമീപത്തെ സിസിടിവി ദൃശ്യങ്ങളും കുട്ടിയെ കണ്ടെത്തുന്നതിന് സഹായകമായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com