കേസ് പിന്‍വലിക്കണം; വൈദ്യുതി ടവറിന് മുകളില്‍ കയറി യുവാവിന്റെ ആത്മഹത്യാഭീഷണി

അങ്കമാലി റെയില്‍വേ സ്റ്റേഷനില്‍ വൈദ്യുതി ടവറിന് മുകളില്‍ കയറി യുവാവിന്റെ ആത്മഹത്യാഭീഷണി
suicide attempt electric tower in angamali
വൈദ്യുതി ടവറിന് മുകളില്‍ കയറി യുവാവിന്റെ ആത്മഹത്യാഭീഷണിവീഡിയോ ദൃശ്യം

കൊച്ചി: അങ്കമാലി റെയില്‍വേ സ്റ്റേഷനില്‍ വൈദ്യുതി ടവറിന് മുകളില്‍ കയറി യുവാവിന്റെ ആത്മഹത്യാഭീഷണി. അരമണിക്കൂറോളം പരിഭ്രാന്തി പടര്‍ത്തിയ യുവാവിനെ റെയില്‍വേ പൊലീസും ഫയര്‍ഫോഴ്‌സും അനുനയിപ്പിച്ച് താഴെയിറക്കി.

തനിക്കെതിരെ പൊലീസ് കേസുണ്ടെന്നും ഇത് പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടാണ് യുവാവ് ആത്മഹത്യാഭീഷണി മുഴക്കിയത്. എന്നാല്‍, പൊലീസ് ഇത് കാര്യമായി എടുത്തിട്ടില്ല. അങ്കമാലി പൊലീസ് സ്റ്റേഷനില്‍ ഇയാള്‍ക്കെതിരെ കേസില്ലെന്ന് പൊലീസ് പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഒരുമണിക്കൂറോളം പരിശ്രമിച്ചാണ് ഇയാളെ താഴെയിറക്കിയത്. കൊല്ലം ചടയമംഗലം സ്വദേശിയാണ് യുവാവ്. അങ്കമാലിയില്‍ എത്തിയത് എന്തിനാണെന്നത് അടക്കമുള്ള കാര്യങ്ങളില്‍ അന്വേഷണം നടത്തിവരികയാണ്.

suicide attempt electric tower in angamali
ആശുപത്രിയില്‍ അമ്മയ്ക്ക് കൂട്ടിരുന്ന മകന്റെ മൊബൈല്‍ ഫോണ്‍ കവര്‍ന്നു; മോഷ്ടാവിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com