15കാരിയെ പ്രണയം നടിച്ച് കൂട്ടുകാരന്റെ വീട്ടില്‍ എത്തിച്ച് പീഡനം; കൊല്ലത്ത് 20കാരന്‍ പിടിയില്‍

ചടയമംഗലത്ത് പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസില്‍ ഇരുപതുകാരന്‍ അറസ്റ്റില്‍
pocso case arrest
അറസ്റ്റിലായ ഇരുപതുകാരൻവീഡ‍ിയോ സ്ക്രീൻഷോട്ട്

കൊല്ലം: ചടയമംഗലത്ത് പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസില്‍ ഇരുപതുകാരന്‍ അറസ്റ്റില്‍. കടന്നൂര്‍ തോട്ടുങ്കര സ്വദേശി ശ്രീരാജാണ് പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

കഴിഞ്ഞ ഓണക്കാലത്ത് ചടയമംഗലത്തെ ബന്ധു വീട്ടിലെത്തിയ വര്‍ക്കല സ്വദേശിയായ പെണ്‍കുട്ടിയെ പ്രണയം നടിച്ച് ശ്രീരാജ് ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് കേസ്. പെണ്‍കുട്ടിയെ പരിചയപ്പെട്ട ശേഷം യുവാവ് ഫോണ്‍ വഴി ബന്ധം തുടര്‍ന്നു. പിന്നാലെ ശ്രീരാജിന്റെ ചടയമംഗലത്തുള്ള വീട്ടിലും കടന്നൂരുള്ള സുഹൃത്തിന്റെ വീട്ടിലും കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ ദിവസം ചടയമംഗലത്തെ ബന്ധു വീട്ടിലെത്തിയ പെണ്‍കുട്ടിയെ ശ്രീരാജ് സുഹൃത്തിന്റെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയതോടെയാണ് പീഡന വിവരം പുറത്താവുന്നത്. അന്വേഷണത്തില്‍ യുവാവിനെ ഇയാളുടെ വീട്ടില്‍ നിന്ന് പിടികൂടി. സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ പെണ്‍കുട്ടിയെ കടന്നൂരിലുള്ള കുന്നിന്‍ മുകളില്‍ നിന്നുമാണ് പൊലീസ് കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ മൊഴിയെടുത്ത ശേഷം ബന്ധുക്കള്‍ക്ക് കൈമാറി.

pocso case arrest
ഗുണ്ടാ നേതാവിന്റെ വീട്ടില്‍ വിരുന്ന്: ഡിവൈഎസ്പിയെ സസ്‌പെന്‍ഡ് ചെയ്തു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com