എംടെക്, എംബിഎ, ബിബിഎ ബിരുദധാരികള്‍; 461 പൊലീസ് ഉദ്യോഗസ്ഥര്‍ സേനയുടെ ഭാഗമായി

തിരുവനന്തപുരത്ത് പേരൂര്‍ക്കട എസ്എപി ഗ്രൗണ്ടില്‍ നടന്ന പാസിംഗ് ഔട്ട് പരേഡില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിവാദ്യം സ്വീകരിച്ചു.
461 police officers became part of the force
461 പൊലീസ് ഉദ്യോഗസ്ഥര്‍ സേനയുടെ ഭാഗമായിഫെയ്‌സ്ബുക്ക്‌

തിരുവനന്തപുരം: എസ്എപി, കെഎപി മൂന്നാം ബറ്റാലിയന്‍ എന്നിവിടങ്ങളില്‍ പരിശീലനം പൂര്‍ത്തിയാക്കിയ 461 പൊലീസ് ഉദ്യോഗസ്ഥര്‍ സത്യപ്രതിജ്ഞ ഏറ്റുചൊല്ലി സേനയുടെ ഭാഗമായി. തിരുവനന്തപുരത്ത് പേരൂര്‍ക്കട എസ്എപി ഗ്രൗണ്ടില്‍ നടന്ന പാസിംഗ് ഔട്ട് പരേഡില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിവാദ്യം സ്വീകരിച്ചു. സംസ്ഥാന പൊലീസ് മേധാവി ഡോ. ഷേയ്ഖ് ദര്‍വേഷ് സാഹിബ് ഉള്‍പ്പെടെയുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ചടങ്ങില്‍ പങ്കെടുത്തു.

ഒന്‍പതുമാസത്തെ വിദഗ്ധപരിശീലനം പൂര്‍ത്തിയാക്കിയാണ് പൊലീസ് ഉദ്യോഗസ്ഥര്‍ പാസിംഗ് ഔട്ട് പരേഡില്‍ മുഖ്യാതിഥിക്ക് അഭിവാദ്യം അര്‍പ്പിച്ചത്. വിവിധതരത്തിലുള്ള ശാരീരികക്ഷമതാപരിശീലനവും ആയുധ പരിശീലനവും കൂടാതെ വിവിധ നിയമങ്ങളെക്കുറിച്ചും സൈബര്‍ കുറ്റകൃത്യങ്ങള്‍, ഫോറന്‍സിക് സയന്‍സ് എന്നിവ സംബന്ധിച്ചും ഉദ്യോഗസ്ഥര്‍ക്ക് ക്ലാസുകള്‍ നല്‍കി.

എസ്എപി യില്‍ പരിശീലനം പൂര്‍ത്തിയാക്കിയവരില്‍ മികച്ച ആള്‍റൗണ്ടറായി തിരഞ്ഞെടുക്കപ്പെട്ടത് എസ് രതീഷ് ആണ്. മികച്ച ഔട്ട്‌ഡോര്‍ ആയി എസ്ജി നവീനും ഇന്‍ഡോര്‍ ആയി ബിജെ അഭിജിത്തും ഷൂട്ടറായി രാജ് രാജേഷും തെരഞ്ഞെടുക്കപ്പെട്ടു. കെഎപി മൂന്നാം ബറ്റാലിയനില്‍ പരിശീലനം നേടിയവരില്‍ മികച്ച ആള്‍റൗണ്ടറായത് അനന്തു സാനുവാണ്. മികച്ച ഔട്ട്‌ഡോര്‍ ആയി സച്ചിന്‍ സജീവും ഇന്‍ഡോര്‍ ആയി ജി.അനീഷും ഷൂട്ടറായി ആര്‍.സച്ചിനും തെരഞ്ഞെടുക്കപ്പെട്ടു. ഇവര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ട്രോഫികള്‍ സമ്മാനിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

എസ്എപി ബറ്റാലിയനില്‍ പരിശീലനം നേടിയവരില്‍ ഒരാള്‍ എംടെക് ബിരുദധാരിയും 30 പേര്‍ ബിടെക് ബിരുദധാരികളുമാണ്. 15 ബിരുദാനന്തര ബിരുദധാരികളും 80 ബിരുദധാരികളും ഈ ബാച്ചില്‍ ഉണ്ട്. എംബിഎ, ബിബിഎ ബിരുദങ്ങളുള്ള രണ്ടുപേര്‍ വീതം ഈ ബാച്ചില്‍ ഉണ്ട്. കെഎപി മൂന്നാം ബറ്റാലിയനില്‍ പരിശീലനം പൂര്‍ത്തിയാക്കിയവരില്‍ നാലുപേര്‍ എംടെക് ബിരുദധാരികളും 35 പേര്‍ എന്‍ജിനീയറിങ് ബിരുദധാരികളുമാണ്. പിജി യോഗ്യതയുള്ള 23 പേരും ഡിഗ്രി യോഗ്യതയുള്ള 144 പേരും എംബിഎ ബിരുദമുള്ള അഞ്ചുപേരും ഈ ബാച്ചില്‍ ഉണ്ട്.

461 police officers became part of the force
ട്രഷറിയില്‍ നിയന്ത്രണമില്ല; പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റെന്ന് ഡയറക്ടര്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com