ഇനി വയറുകൾ നേരിട്ട് ബന്ധിപ്പിക്കാതെയും വോൾട്ടേജ് അളക്കാം; തിരുവനന്തപുരം എൻജിനീയറിങ് കോളജിന് പേറ്റൻറ്

കോളജ് ഓഫ് എൻജിനീയറിങ് തിരുവനന്തപുരവും (CET) ഐ ഐ ടി മദ്രാസും സംയുക്തമായി വികസിപ്പിച്ച നോൺ കോൺടാക്ട് രീതിയിൽ ഇൻസുലേഷൻ മാറ്റാതെ തന്നെ വോൾട്ടേജ് അളക്കാൻ സാധിക്കുന്ന ഉപകരണം ശ്രദ്ധേയമാകുന്നു
voltage measurement
ഇൻസുലേഷൻ മാറ്റാതെ തന്നെ വളരെ കൃത്യതയോടെ വോൾട്ടേജ് വ്യതിയാനം അളക്കാൻ കഴിയും പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: കോളജ് ഓഫ് എൻജിനീയറിങ് തിരുവനന്തപുരവും (CET) ഐ ഐ ടി മദ്രാസും സംയുക്തമായി വികസിപ്പിച്ച നോൺ കോൺടാക്ട് രീതിയിൽ ഇൻസുലേഷൻ മാറ്റാതെ തന്നെ വോൾട്ടേജ് അളക്കാൻ സാധിക്കുന്ന ഉപകരണം ശ്രദ്ധേയമാകുന്നു. സാധാരണയായി ഇലക്ട്രിക്ക് സിസ്റ്റത്തിലെ വയറുകളുടെ ഇൻസുലേഷൻ മാറ്റി വോൾട്ട് മീറ്റർ പോലുള്ള ഉപകരണങ്ങൾ നേരിട്ട് ഘടിപ്പിച്ചാണ് വോൾട്ടേജ് അളക്കുന്നത്. പുതിയ ഉപകരണത്തിൽ ഇൻസുലേഷൻ മാറ്റാതെ തന്നെ വളരെ കൃത്യതയോടെ വോൾട്ടേജ് വ്യതിയാനം അളക്കാൻ കഴിയും. ഈ കണ്ടുപിടിത്തത്തിന് കോളജ് ഓഫ് എൻജിനീയറിങ് തിരുവനന്തപുരത്തിനും ഐഐടി മദ്രാസിനും സംയുക്ത പേറ്റൻറ് ലഭിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഈ ഉപകരണം IOT ഉപകരണം, സ്മാർട്ട് എനർജി മീറ്റർ, സ്മാർട്ട് ഹോം എന്നിവയുമായി വളരെ കാര്യക്ഷമതയോടെ ഘടിപ്പിക്കാം. വ്യവസായശാലകളിലെ ഇലക്ട്രിക്ക് ഉപകരണങ്ങളുടെയും യന്ത്രങ്ങളുടെ പരിപാലനത്തിനും ഈ ഉപകരണം ഫലപ്രദമായി ഉപയോഗിക്കാവുന്നതാണ്. ഇലക്ട്രിക്കൽ എൻജിനീയറിങ് വിഭാഗത്തിലായിരുന്നു ഗവേഷണം. ഡോ. ഷെനിൽ പി എസ് (CET യിലെ മുൻ അസോസിയേറ്റ് പ്രൊഫസർ നിലവിൽ ബാട്ടൺഹിൽ എൻജിനീയറിങ് കോളജ് അസോസിയേറ്റ് പ്രൊഫസർ), ഡോ. ബോബി ജോർജ് (പ്രൊഫസർ & ഹെഡ്- മെഡിക്കൽ സയൻസ് ആൻഡ് ടെക്‌നോളജി ഐ ഐ ടി മദ്രാസ്) എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു ഗവേഷണം.

voltage measurement
അവധി കഴിഞ്ഞ് വിദേശത്തേയ്ക്ക് മടങ്ങാന്‍ യാത്ര പറയുമ്പോള്‍ കുഴഞ്ഞുവീണു; യുവാവ് മരിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com