ക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍; ഇന്ന് 3500 കോടി രൂപ കടമെടുക്കും

ഈ മാസം വിരമിക്കുന്നവര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കാനും ഒരു മാസത്തെ ക്ഷേമപെന്‍ഷന്‍ നല്‍കാനും സര്‍ക്കാര്‍ ഇന്ന് 3500 കോടി രൂപ കടമെടുക്കും
pension distribution
ക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍ഫയല്‍ ചിത്രം

തിരുവനന്തപുരം: ഈ മാസം വിരമിക്കുന്നവര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കാനും ഒരു മാസത്തെ ക്ഷേമപെന്‍ഷന്‍ നല്‍കാനും സര്‍ക്കാര്‍ ഇന്ന് 3500 കോടി രൂപ കടമെടുക്കും. റിസര്‍വ് ബാങ്ക് വഴി കടപ്പത്രമിറക്കിയാണ് പണ സമാഹരണം.

ക്ഷേമ പെന്‍ഷന്‍ വിതരണം നാളെ തുടങ്ങാന്‍ 800 കോടിയോളം രൂപ ആവശ്യമാണ്. ഈ മാസവും അടുത്ത മാസവുമായി 7,500 കോടി രൂപയാണ് വിരമിക്കുന്ന ജീവനക്കാര്‍ക്ക് ആനുകൂല്യം നല്‍കാന്‍ വേണ്ടത്. ഇതിനായി അടുത്ത മാസം ആദ്യം വീണ്ടും സര്‍ക്കാര്‍ കടമെടുക്കും.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സെക്രട്ടേറിയറ്റില്‍ മാത്രം 5 സ്‌പെഷല്‍ സെക്രട്ടറിമാരടക്കം 150 പേരാണു വിരമിക്കുന്നത്. വിരമിക്കുന്നവരില്‍ നല്ലൊരു പങ്കും ആനുകൂല്യങ്ങള്‍ ട്രഷറിയില്‍ തന്നെ നിക്ഷേപിക്കുന്നുണ്ട്. അതിനാല്‍, ഫലത്തില്‍ സര്‍ക്കാരിനു 7,500 കോടിയുടെ ബാധ്യത ഒറ്റയടിക്കു വരില്ല.

pension distribution
അവധി കഴിഞ്ഞ് വിദേശത്തേയ്ക്ക് മടങ്ങാന്‍ യാത്ര പറയുമ്പോള്‍ കുഴഞ്ഞുവീണു; യുവാവ് മരിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com