നടുറോഡില്‍ പെണ്‍കുട്ടിയെ കടന്നുപിടിച്ചു; ചോദ്യം ചെയ്ത മാതാപിതാക്കള്‍ക്ക് നേരെ പെപ്പര്‍ സ്‌പ്രേ, പ്രതികള്‍ അറസ്റ്റില്‍

ഞായറാഴ്ച രാത്രി എട്ടരക്ക് ചങ്ങനാശ്ശേരി മുനിസിപ്പല്‍ ആര്‍ക്കേഡിന് സമീപത്ത് വച്ചായിരുന്നു സംഭവം.
girl-attacked-pepper-spray-on-parents-arrest
നടുറോഡില്‍ പെണ്‍കുട്ടിയെ കടന്നുപിടിച്ചു; ചോദ്യം ചെയ്ത മാതാപിതാക്കള്‍ക്ക് നേരെ പെപ്പര്‍ സ്‌പ്രേ, പ്രതികള്‍ അറസ്റ്റില്‍

ചങ്ങനാശ്ശേരി: കോട്ടയം ചങ്ങനാശ്ശേരിയില്‍ അച്ഛനും അമ്മയ്ക്കുമൊപ്പം നടന്ന് പോവുകയായിരുന്ന പെണ്‍കുട്ടിയെ കടന്ന് പിടിച്ച കേസില്‍ മൂന്ന് പേര്‍ പിടിയില്‍. കോട്ടയം സ്വദേശികളായ അരുണ്‍ ദാസ് (25), ബിലാല്‍ മജീദ് (24), അഫ്‌സല്‍ സിയാദ് (22) എന്നിവരെയാണ് ചങ്ങനാശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്.

കുട്ടിക്ക് നേരെ നടത്തിയ അതിക്രമം ചോദ്യം ചെയ്ത മാതാപിതാക്കള്‍ക്ക് നേരെ ഇവര്‍ പെപ്പര്‍ സ്‌പ്രേ പ്രയോഗിക്കുകയും ചെയ്തിരുന്നു. ഞായറാഴ്ച രാത്രി എട്ടരക്ക് ചങ്ങനാശ്ശേരി മുനിസിപ്പല്‍ ആര്‍ക്കേഡിന് സമീപത്ത് വച്ചായിരുന്നു സംഭവം.

റെയില്‍വേ സ്റ്റേഷന്‍ ഭാഗത്തേക്ക് മാതാപിതാക്കള്‍ക്കൊപ്പം നടന്ന് പോവുകയായിരുന്നു പെണ്‍കുട്ടി. പെണ്‍കുട്ടിയെ എതിരേ വന്ന അരുണ്‍ ദാസ് കടന്ന് പിടിച്ചു. ഇത് ചോദ്യം ചെയ്ത മാതാപിതാക്കള്‍ക്ക് നേരെ ബിലാല്‍ പെപ്പര്‍ സ്‌പ്രേ പ്രയോഗിച്ചു. ബഹളം കേട്ട് നാട്ടുകാര്‍ ഓടിയെത്തി. എന്നാല്‍ നാട്ടുകാര്‍ക്ക് നേരെ അഫ്‌സല്‍ സിയാദും പെപ്പര്‍ സ്‌പ്രേ പ്രയോഗിച്ച് രക്ഷപ്പെട്ടു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

girl-attacked-pepper-spray-on-parents-arrest
പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ട്രയല്‍ അലോട്ട്‌മെന്റ് ഇന്ന് പ്രസിദ്ധീകരിക്കും

തുടര്‍ന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ചങ്ങനാശേരി പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മൂന്ന് പ്രതികളെയും അറസ്റ്റ് ചെയ്തത്. അരുണ്‍ ദാസിനെ ചിങ്ങവനം പൊലീസ് സ്റ്റേഷനിലും ബിലാലിന് ചങ്ങനാശ്ശേരി, തൃക്കൊടിത്താനം എന്നീ സ്റ്റേഷനുകളിലും അഫ്‌സലിന് തൃക്കൊടിത്താനം സ്റ്റേഷനിലും ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com