തിരുവനന്തപുരത്തും കൊച്ചിയിലും ശക്തമായ മഴ; പലയിടത്തും വെള്ളക്കെട്ട്; കാലവര്‍ഷം 24മണിക്കൂറിനകം എത്തുമെന്ന് മുന്നറിയിപ്പ്

കേരളത്തില്‍ അടുത്ത ഏഴ് ദിവസം വ്യാപകമായി ഇടി, മിന്നല്‍, കാറ്റ് എന്നിവയോട് കൂടിയ ഇടത്തരം മഴക്ക് സാധ്യതയുണ്ട്.
heavy rain in kochi, thiruvananthapuram
തിരുവനന്തപുരത്തും കൊച്ചിയിലും ശക്തമായ മഴ; പലയിടത്തും വെള്ളക്കെട്ട്ഫയല്‍ ചിത്രം

തിരുവനന്തപുരത്തും കൊച്ചിയിലും ശക്തമായ മഴ. ശക്തമായ മഴയെ തുടര്‍ന്ന് നഗരങ്ങളില്‍ വെള്ളം കയറി. കിള്ളിയാര്‍ പുഴ കരകവിഞ്ഞു. ചാല മാര്‍ക്കറ്റിലും തമ്പാനൂരിലും വെള്ളം കയറി. കൊച്ചിയിലും ശക്തമായ മഴയാണ് തുടരുന്നത്. കളമശേരി, തമ്മനം, മൂലേപ്പാടം തുടങ്ങിയ സ്ഥലങ്ങളില്‍ വെള്ളം കയറി. പുത്തന്‍കുരിശ് കോലഞ്ചേരി ഭാഗത്തും കനത്ത മഴയാണ് തുടരുന്നത്. കാക്കനാട് പടമുകളില്‍ വീടിന്റെ ചുറ്റുമതില്‍ ഇടിഞ്ഞ് ചിറയിലേക്ക് വീണു. മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാറും ചിറയിലേക്ക് പതിച്ചു.

കാലവര്‍ഷം 24 മണിക്കൂറിനകം കേരളത്തില്‍ എത്തിയേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.കേരള തീരത്ത് ശക്തമായ പടിഞ്ഞാറന്‍ കാറ്റ് നിലനില്‍ക്കുന്നുണ്ട്. ഇതിന്റെ ഫലമായി കേരളത്തില്‍ അടുത്ത ഏഴ് ദിവസം വ്യാപകമായി ഇടി, മിന്നല്‍, കാറ്റ് എന്നിവയോട് കൂടിയ ഇടത്തരം മഴക്ക് സാധ്യതയുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ബുധനാഴ്ച അതി ശക്തമായ മഴക്കും മെയ് 29 മുതല്‍ ജൂണ്‍ രണ്ടു വരെ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് തീവ്രമഴയ്ക്ക് സാധ്യത. മറ്റ് ജില്ലകളിലെല്ലാം മഞ്ഞ മുന്നറിയിപ്പാണ്. കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പുണ്ട്.

ഉയര്‍ന്ന തിരമാല ജാഗ്രത നിര്‍ദ്ദേശം

കേരള തീരത്ത് വിഴിഞ്ഞം മുതല്‍ കാസര്‍കോട് വരെ ഇന്ന് രാത്രി 11.30 വരെ 3.0 മുതല്‍ 3.3 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും ആയതിന്റെ വേഗത സെക്കന്‍ഡില്‍ 55 cm നും 70 cm നും ഇടയില്‍ മാറിവരുവാന്‍ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

heavy rain in kochi, thiruvananthapuram
കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് സുഖപ്രസവം; അമ്മയും കുഞ്ഞും സുരക്ഷിതര്‍; വീഡിയോ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com