തൃശൂരിൽ അതിശക്തമായ മഴ; അശ്വിനി ആശുപത്രിയിൽ വീണ്ടും വെള്ളക്കെട്ട്

ആശുപത്രിയുടെ മുന്‍വശത്തെ കനാൽ നിറഞ്ഞതാണ് ആശുപത്രിയിലേക്ക് വെള്ളം കയറുന്നതിന് കാരണമായത്
Thrissur water
അശ്വിനി ആശുപത്രിയിൽ വീണ്ടും വെള്ളക്കെട്ട്

തൃശൂർ: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. തൃശൂരിൽ അതിശക്തമായ മഴയെ തുടര്‍ന്ന് അശ്വിനി ആശുപത്രിയിൽ വീണ്ടും വെള്ളം കയറി. ഐസിയുവിലേക്കടക്കം വെള്ളം കയറുന്ന സാഹചര്യമാണ്. ആശുപത്രിയുടെ മുന്‍വശത്തെ കനാൽ നിറഞ്ഞതാണ് ആശുപത്രിയിലേക്ക് വെള്ളം കയറാന്‍ കാരണമായത്.

വെള്ളക്കെട്ടിനെ തുടര്‍ന്ന് രോഗികളെ മാറ്റി. അഗ്നിരക്ഷാസേന ഉള്‍പ്പെടെയുള്ള സ്ഥലത്തെത്തി വെള്ളം മോട്ടർ ഉപയോ​ഗിച്ച് പുറത്തേക്ക് കളയാനുള്ള ശ്രമത്തിലാണ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

Thrissur water
സാഹസിക രക്ഷാപ്രവർത്തകന്‍ കരിമ്പ ഷമീർ അന്തരിച്ചു

ഒരാഴ്ചക്കിടെ രണ്ടാം തവണയാണ് ആശുപത്രിയില്‍ വെള്ളം കയറുന്നത്. കഴിഞ്ഞ 22നാണ് സമാന രീതിയിൽ മഴയെ തുടർന്ന് ആശുപത്രിയിൽ വെള്ളം കയറിയത്. കോടികളുടെ നാശനഷ്ടമാണ് അന്ന് സംഭവിച്ചതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. മഴയ്‌ക്ക് നേരിയ ശമനം വന്നതോടെ വെള്ളം ഇപ്പോൾ ഇറങ്ങി തുടങ്ങിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com