കെഎസ്ആര്‍ടിസിയിലെ ശൗചാലയങ്ങള്‍ വൃത്തിഹീനം,പരിപാലനമില്ല കരാറുകാര്‍ക്കെതിരെ നടപടിക്ക് നിര്‍ദേശം

സംസ്ഥാനത്തെ വിവിധ കെഎസ്ആര്‍ടിസി യൂണിറ്റുകളിലെ ബസ്റ്റാന്‍ഡുകളിലെ ശൗചാലയങ്ങളുടെ പരിപാലനം പരിശോധിക്കാന്‍ ഗതാഗത മന്ത്രി നിര്‍ദ്ദേശം നല്‍കിയിരുന്നു
KSRTC dirty Toilets
Action against contractors
പുതിയ പരിഷ്‌കാരവുമായി കെഎസ്ആര്‍ടിസിപ്രതീകാത്മക ചിത്രം

തിരുവനന്തപുരം: വൃത്തിഹീനമായ സാഹചര്യവും ശരിയായ പരിപാലനം ഇല്ലായ്മയും ചൂണ്ടിക്കാണിച്ച് വിവിധ കെഎസ്ആര്‍ടിസി ബസ്റ്റാന്റുകളിലെ ശൗചാലയം നടത്തിപ്പുകാര്‍ക്കെതിരെ നടപടിക്കു നിര്‍ദേശം.

സംസ്ഥാനത്തെ വിവിധ കെഎസ്ആര്‍ടിസി യൂണിറ്റുകളിലെ ബസ്റ്റാന്‍ഡുകളിലെ ശൗചാലയങ്ങളുടെ പരിപാലനം പരിശോധിക്കാന്‍ ഗതാഗത മന്ത്രി നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതേതുടര്‍ന്നുള്ള പരിശോധനയിലാണ് ശൗചാലയം നടത്തിപ്പിന് കരാര്‍ എടുത്തിരുന്നവര്‍ക്കെതിരെ നടപടിയ്ക്ക് നിര്‍ദേശം നല്‍കിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

KSRTC dirty Toilets
Action against contractors
തെക്കന്‍ ജില്ലകളില്‍ തീവ്ര മഴയ്ക്കു സാധ്യത; അഞ്ചിടത്ത് ഓറഞ്ച് അലര്‍ട്ട്

കെഎസ്ആര്‍ടിസി ചെയര്‍മാന്‍ ആന്‍ഡ് മാനേജിംഗ് ഡയറക്ടര്‍ കെഎസ്ആര്‍ടിസിയുടെ ചില ഡിപ്പോകള്‍ സന്ദര്‍ശിക്കുകയും ശൗചാലയങ്ങളില്‍ മാനദണ്ഡം അനുസരിച്ചുള്ള ശുചീകരണ പ്രവര്‍ത്തനങ്ങളോ പരിപാലനമോ നടക്കുന്നില്ല എന്നും കണ്ടെത്തിയത്. കെഎസ്ആര്‍ടിസിയുടെ കോട്ടയം, തിരുവല്ല യൂണിറ്റുകളിലെ ശൗചാലയം നടത്തിപ്പിനുളള കരാര്‍ ഉടമ്പടിയിലെ ശുചീകരണ പ്രവര്‍ത്തനങ്ങളിലെ പല വ്യവസ്ഥകളും പാലിക്കുന്നില്ലെന്നും അധികൃതര്‍ക്ക് ബോധ്യപ്പെട്ടു.

യാത്രക്കാരെ ബാധിക്കുന്ന ഇത്തരം വിഷയങ്ങളില്‍ കുറച്ചുകൂടി ഗൗരവകരമായ സമീപനം കൈക്കൊള്ളണമെന്നും കേരളത്തിലെ എല്ലാ യൂണിറ്റുകളിലും ഇത്തരത്തിലുള്ള മിന്നല്‍ പരിശോധനകള്‍ കര്‍ശനമാക്കണമെന്നും സി എം ഡി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com