രണ്ടാം ദിനവും ദുരിതപ്പെയ്‌ത്ത്; ഹരിപ്പാട് വയോധികൻ വെള്ളക്കെട്ടിൽ വീണ് മരിച്ചു

മഴക്കെടുത്തിയില്‍ രണ്ടു ദിവസത്തിനിടെ ഏഴ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്‌തത്
kerala rain today
അതിശക്തമായ മഴ ഫയല്‍ ചിത്രം

ആലപ്പുഴ: ഹരിപ്പാട് മുട്ടത്ത് വെള്ളക്കെട്ടില്‍ വീണ് ഗൃഹനാഥന്‍ മരിച്ചു. ചേപ്പാട് മുട്ടം പറത്തറയില്‍ ദിവാകരന്‍ (68) ആണ് മരിച്ചത്. മൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

മഴക്കെടുത്തിയില്‍ രണ്ടു ദിവസത്തിനിടെ ഏഴ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്‌തത്. കനത്തമഴയെ തുടർന്ന് ആലപ്പുഴ ജില്ലയിലെ ജലയാശങ്ങളിൽ സർവീസ് നടത്തുന്ന ശിക്കാര വള്ളങ്ങളുടെയും ചെറുവള്ളങ്ങളുടെയും സഞ്ചാരം നിരോധിച്ച് ജില്ലാ കലക്ടറുടേതാണ് ഉത്തരവിറക്കിയിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

kerala rain today
തൃശൂരിൽ അതിശക്തമായ മഴ; അശ്വിനി ആശുപത്രിയിൽ വീണ്ടും വെള്ളക്കെട്ട്

നിരോധനം കർശനമായി പാലിക്കുന്നത് ഉറപ്പാക്കാൻ പൊലീസ്, ടൂറിസം, തദ്ദേശ ഭരണ വകുപ്പുകൾക്ക് നിർദേശം നൽകി. ഹൗസ് ബോട്ടുകൾ ഉൾപ്പടെയുള്ള മറ്റ് ജലവാഹനങ്ങൾ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിച്ചു വേണം സർവീസ് നടത്താനെന്നും നിർദേശം നൽകി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com