എക്‌സാലോജികിന് വിദേശത്തും അക്കൗണ്ട്? ഹൈക്കോടതിയില്‍ ഉപഹര്‍ജിയുമായി ഷോണ്‍ ജോര്‍ജ്

എസ്എന്‍സി ലാവ്‌ലിന്‍, പിഡബ്ലിയുസി അടക്കമുള്ള കമ്പനികള്‍ പണം നല്‍കിയെന്നും ഷോണ്‍ ആരോപിക്കുന്നു.
veena vijayan
വീണാ വിജയന്‍ ഫയല്‍ ചിത്രം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്‍റെ കമ്പനി എക്‌സാലോജികിന് വിദേശത്തും അക്കൗണ്ട് ഉണ്ടെന്ന ആരോപണവുമായി ഷോണ്‍ ജോര്‍ജ്. വിദേശത്തെ അക്കൗണ്ടിലേക്ക് കോടികള്‍ എത്തിയെന്നും ഇതില്‍ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ഷോണ്‍ ഹൈക്കോടതിയില്‍ ഉപഹര്‍ജി നല്‍കി.

veena vijayan
നടുറോഡില്‍ പെണ്‍കുട്ടിയെ കടന്നുപിടിച്ചു; ചോദ്യം ചെയ്ത മാതാപിതാക്കള്‍ക്ക് നേരെ പെപ്പര്‍ സ്‌പ്രേ, പ്രതികള്‍ അറസ്റ്റില്‍

എസ്എന്‍സി ലാവ്‌ലിന്‍, പിഡബ്ലിയുസി അടക്കമുള്ള കമ്പനികള്‍ പണം നല്‍കിയെന്നും ഷോണ്‍ ആരോപിക്കുന്നു. സിഎംആര്‍എല്‍ എക്സാലോജിക് ഇടപാട് അന്വേഷിക്കണം എന്ന ഷോണിന്റെ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയില്‍ ആണ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വിദേശ അക്കൗണ്ട് കൂടി അന്വേഷിക്കണം എന്നാണ് ഷോണ്‍ ഹൈക്കോടതിയില്‍ നല്‍കിയിരിക്കുന്ന ഉപഹര്‍ജിയിലെ ആവശ്യം. കൂടുതല്‍ വിവരങ്ങള്‍ ഇന്ന് 11.30നുളള വാര്‍ത്താ സമ്മേളനത്തില്‍ വെളിപ്പെടുത്തുമെന്നും ഷോണ്‍ ജോര്‍ജ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com