49 തദ്ദേശവാര്‍ഡുകളില്‍ ഉപതെരഞ്ഞെടുപ്പ്; ജൂണ്‍ 21വരെ പേര് ചേര്‍ക്കാം

സംസ്ഥാനത്തെ മുഴുവന്‍ തദ്ദേശസ്വയംഭരണ വാര്‍ഡുകളിലെയും വോട്ടര്‍പട്ടിക പുതുക്കുന്നതിനുള്ള കരട് പട്ടിക ജൂണ്‍ ആറിനും അന്തിമ വോട്ടര്‍പട്ടിക ജൂലൈ ഒന്നിനും പ്രസിദ്ധീകരിക്കും.
By-elections in 49 local wards
49 തദ്ദേശവാര്‍ഡുകളില്‍ ഉപതെരഞ്ഞെടുപ്പ്പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: തദ്ദേശവാര്‍ഡുകളില്‍ ഉപതെരഞ്ഞെടുപ്പ്ഒഴിവുള്ള 49 തദ്ദേശവാര്‍ഡുകളിലേക്ക് ഉപതെരഞ്ഞെടുപ്പ് നടത്തുന്നതിന് തീരുമാനിച്ചതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന്‍ അറിയിച്ചു. ഇവ ഉള്‍പ്പെടെ സംസ്ഥാനത്തെ മുഴുവന്‍ തദ്ദേശസ്വയംഭരണ വാര്‍ഡുകളിലെയും വോട്ടര്‍പട്ടിക പുതുക്കുന്നതിനുള്ള കരട് പട്ടിക ജൂണ്‍ ആറിനും അന്തിമ വോട്ടര്‍പട്ടിക ജൂലൈ ഒന്നിനും പ്രസിദ്ധീകരിക്കും.

ജൂണ്‍ ആറ് മുതല്‍ 21 വരെ പുതുതായി പേരു ചേര്‍ക്കുന്നതിനും മാറ്റങ്ങള്‍ വരുത്തുന്നതിനും ഒഴിവാക്കലിനും അവസരമുണ്ടാകും.ഒരു ജില്ലാ പഞ്ചായത്ത് വാര്‍ഡ്, അഞ്ച് ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡ്, 6 മുനിസിപ്പാലിറ്റി വാര്‍ഡ്, 37 ഗ്രാമപഞ്ചായത്ത് വാര്‍ഡ് എന്നിവിടങ്ങളിലാണ് ഉടനെ ഉപതിരഞ്ഞെടുപ്പ് നടക്കാനുള്ളത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

By-elections in 49 local wards
ലണ്ടനിലെ ഹോട്ടലില്‍ ഭക്ഷണം കഴിക്കുന്നതിനിടെ മലയാളി പെണ്‍കുട്ടിക്ക് വെടിയേറ്റു; കൊച്ചി സ്വദേശി ഗുരുതരാവസ്ഥയില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com