ഇന്റേൺഷിപ്പിനായി ഒരു മാസം മുൻപ് ബം​ഗളൂരുവിൽ എത്തി: മലയാളി വിദ്യാർത്ഥി കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു

ഹൊസ്കോട്ടയിൽ താമസിച്ചിരുന്ന കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്നാണ് ലിസ്ന വീണത്
lisna death
ലിസ്ന

ബം​ഗളൂരു: മലയാളി വിദ്യാർത്ഥി ബം​ഗളൂരുവിൽ കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണു മരിച്ചു. വയനാട് മാനന്തവാടി വെള്ളമുണ്ട മലമ്പുറത്ത് ചാക്കോയുടെ മകൾ ലിസ്ന (20) ആണു മരിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഹൊസ്കോട്ടയിൽ താമസിച്ചിരുന്ന കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്നാണ് ലിസ്ന വീണത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രിയോടെ മരിക്കുകയായിരുന്നു.

മാനന്തവാടി മലബാർ ഇൻസ്റ്റിറ്റ്യൂട്ടിൽ ബിബിഎ അവസാന വർഷ വിദ്യാർഥിയാണ്. ഇന്റേൺഷിപ്പിന് ഒരു മാസം മുൻപാണ് ബംഗളൂരുവിൽ എത്തിയത്. സംസ്കാരം ഇന്ന് 9നു പുളിഞ്ഞാൽ ക്രിസ്തുരാജ പള്ളിയിൽ. മാതാവ്: ലില്ലി. സഹോദരി: ലിൻസ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com