കരകവിഞ്ഞൊഴുകിയ ഓടയിലേക്ക് കാലുതെറ്റിവീണു; അഞ്ചുവയസുകാരനെ ജീവിതത്തിലേക്ക് കോരിയെടുത്ത് ഓട്ടോ ഡ്രൈവര്‍

കനത്തമഴയില്‍ കരകവിഞ്ഞൊഴുകിയ ഓടയിലേക്കു കാലുതെറ്റിവീണ അഞ്ചുവയസുകാരനെ ജീവിതത്തിലേക്ക് കോരിയെടുത്ത് ഓട്ടോ ഡ്രൈവര്‍
RESCUE
സ്ലാബുകള്‍ക്കടിയിലൂടെ 10 മീറ്റര്‍ ദൂരമാണ് കുട്ടി മുങ്ങിയൊഴുകിയത്സ്ക്രീൻഷോട്ട്

തൃശൂര്‍: കനത്തമഴയില്‍ കരകവിഞ്ഞൊഴുകിയ ഓടയിലേക്കു കാലുതെറ്റിവീണ അഞ്ചുവയസുകാരനെ ജീവിതത്തിലേക്ക് കോരിയെടുത്ത് ഓട്ടോ ഡ്രൈവര്‍. സ്ലാബുകള്‍ക്കടിയിലൂടെ 10 മീറ്റര്‍ ദൂരമാണ് കുട്ടി മുങ്ങിയൊഴുകിയത്. വെള്ളം കുടിച്ചതിന്റെ ബുദ്ധിമുട്ടുകളല്ലാതെ പരിക്കുകളൊന്നും കുട്ടിയുടെ ദേഹത്തില്ല. പ്രഥമ ശുശ്രൂഷ നല്‍കി വിട്ടയച്ചു.

ഇന്നലെ ഉച്ചയ്ക്കു 2 മണിയോടെ മനക്കൊടിയിലാണു സംഭവം. പൊന്മാണി രാജുവിന്റെയും റോജിയുടെയും മകന്‍ റയാന്‍ (5) ആണു കിഴക്കുപുറം റോഡിലെ ഓടയില്‍ വീണത്. റോഡിലൂടെ പോകുമ്പോള്‍ എതിര്‍ദിശയില്‍നിന്നു വാഹനം വരുന്നതുകണ്ട് ഓടയ്ക്കു മുകളിലുള്ള സ്ലാബിലേക്കു കയറിനിന്നതായിരുന്നു റയാനും അമ്മ റോജിയും.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അമ്മയുടെ കയ്യില്‍ ഇളയകുഞ്ഞുമുണ്ടായിരുന്നു. വാഹനം പോയി തിരികെ റോഡിലേക്കു നടക്കുമ്പോള്‍ കാലുതെറ്റി റയാന്‍ ഓടയുടെ സ്ലാബ് ഇല്ലാത്ത ഭാഗത്തേക്കു വീണു. ഒരു മീറ്ററിലേറെ ആഴമുള്ള ഓടയില്‍ വീണ റയാന്‍ ഒഴുകി മറഞ്ഞു.

കുട്ടി ഒഴുകി പോകുന്നത് കണ്ട് വഴിയില്‍ നില്‍ക്കുകയായിരുന്ന പെട്ടി ഓട്ടോ ഡ്രൈവര്‍ മേനോത്തുപറമ്പില്‍ സുഭാഷ് ഓടിയെത്തുകയായിരുന്നു. കനത്ത ഒഴുക്കില്‍ കുട്ടി സ്ലാബിനടിയിലൂടെ മറുവശത്തെത്തുമെന്നു കണക്കുകൂട്ടി സുഭാഷ് ഓടയില്‍ ചാടി കാത്തുനിന്നു. മുങ്ങി ഒഴുകിപ്പോകുകയായിരുന്ന കുട്ടി ദേഹത്തുതട്ടിയതും സുഭാഷ് പിടിച്ചുയര്‍ത്തി കരയ്ക്ക് കയറ്റി. 300 മീറ്റര്‍ അകലെ ആഴമുള്ള ചാലിലേക്കാണ് ഈ ഓടയിലെ വെള്ളം ഒഴുകിയെത്തുന്നത്.

RESCUE
തെരുവുനായ ആക്രമിച്ച കാര്യം വീട്ടുകാര്‍ അറിഞ്ഞില്ല; ഒരു മാസത്തിനു ശേഷം ഒന്‍പതുകാരന്‍ പേവിഷബാധയേറ്റ് മരിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com