എയര്‍ ഹോസ്റ്റസിനെ സ്വര്‍ണം കടത്താന്‍ നിയോഗിച്ചത് മലയാളി; തില്ലങ്കേരി സ്വദേശിയായ കാബിന്‍ ക്രൂ അറസ്റ്റില്‍

സീനിയര്‍ കാബിന്‍ ക്രൂവായ കണ്ണൂര്‍ തില്ലങ്കേരി സ്വദേശി സുഹൈലാണ് പിടിയിലായത്.
Air India Express crew member Arrest In Kannur
എയര്‍ ഹോസ്റ്റസിനെ സ്വര്‍ണം കടത്താന്‍ നിയോഗിച്ചത് മലയാളി; തില്ലങ്കേരി സ്വദേശിയായ കാബിന്‍ ക്രൂ അറസ്റ്റില്‍

കണ്ണൂര്‍: ശരീരത്തിലൊളിപ്പിച്ച് സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചതിന് കൊല്‍ക്കത്ത സ്വദേശിനിയായ എയര്‍ ഹോസ്റ്റസ് കണ്ണൂരില്‍ പിടിയിലായ കേസില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാരനായ മലയാളി അറസ്റ്റില്‍. സീനിയര്‍ കാബിന്‍ ക്രൂവായ കണ്ണൂര്‍ തില്ലങ്കേരി സ്വദേശി സുഹൈലാണ് പിടിയിലായത്. പത്തുവര്‍ഷമായ ക്യാബിന്‍ ക്രൂവായി ജോലി ചെയ്യുകയാണ് സുഹൈല്‍. പിടിയിലായ എയര്‍ ഹോസ്റ്റസ് സുരഭിയെ സ്വര്‍ണം കടത്താന്‍ നിയോഗിച്ചത് സുഹൈലെന്ന്് റവന്യൂ ഇന്റലിജന്‍സ് ഡയറക്ടറേറ്റ് അറിയിച്ചു

ഇന്റലിജന്‍സ് വിവരത്തിന്റേയും തെളിവുകളുടേയും അടിസ്ഥാനത്തിലാണ് അറസ്റ്റ്. ജുഡീഷ്യല്‍ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കുന്ന സുഹൈലിനായി ഡിആര്‍ഐ റിമാന്‍ഡ് അപേക്ഷ നല്‍കും.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മസ്‌കത്തില്‍നിന്ന് എയര്‍ഇന്ത്യ എക്സ്പ്രസിന്റെ ഐഎക്സ് 714 വിമാനത്തില്‍ കണ്ണൂരിലെത്തിയ സുരഭി ഖത്തൂണില്‍നിന്ന് 960 ഗ്രാം സ്വര്‍ണ്ണം കഴിഞ്ഞ ചൊവ്വാഴ്ച പിടിച്ചെടുത്തിരുന്നു. 65 ലക്ഷം രൂപയുടെ സ്വര്‍ണ്ണമാണ് പിടിച്ചെടുത്തതത്. റിമാന്‍ഡിലുള്ള സുരഭി നിലവില്‍ കണ്ണൂര്‍ വനിതാ ജയിലിലാണ്. മുമ്പ് പലതവണ സുരഭി സ്വര്‍ണ്ണം കടത്തിയതായി ഡിആര്‍ഐക്ക് തെളിവുകള്‍ ലഭിച്ചിരുന്നു.

Air India Express crew member Arrest In Kannur
ഇടുക്കിയില്‍ കനത്ത മഴ; പലയിടങ്ങളിലും മണ്ണിടിഞ്ഞു; രാത്രിയാത്രയ്ക്ക് നിരോധനം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com