ഡികെ ശിവകുമാറിന് ഭ്രാന്ത്; കേരളത്തിന്റെ സാംസ്‌കാരിക ജീവിതത്തെ പരിഹസിക്കുന്നു; എംവി ഗോവിന്ദന്‍

തളിപ്പറമ്പിലെ രാജരാജേശ്വര ക്ഷേത്രം ഇന്ത്യയിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ഹിന്ദു ക്ഷേത്രങ്ങളിലൊന്നാണ്. അവിടെ ബലിയോ ശത്രു സംഹാരപൂജകളോ ഒന്നും നടക്കുന്നില്ലെന്നും ഗോവിന്ദന്‍ പറഞ്ഞു.
mv govindan against dk sivakumar
എംവി ഗോവിന്ദന്‍ മാധ്യമങ്ങളെ കാണുന്നുഫെയ്‌സ്ബുക്ക്

തിരുവനന്തപുരം: കര്‍ണാടക സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ക്ഷേത്രത്തില്‍ മൃഗബലി അടക്കമുള്ള പൂജകള്‍ നടന്നു എന്ന് പറഞ്ഞ ഡികെ ശിവകുമാറിന് ഭ്രാന്താണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. തളിപ്പറമ്പിലെ രാജരാജേശ്വര ക്ഷേത്രം ഇന്ത്യയിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ഹിന്ദു ക്ഷേത്രങ്ങളിലൊന്നാണ്. അവിടെ ബലിയോ ശത്രു സംഹാരപൂജകളോ ഒന്നും നടക്കുന്നില്ലെന്നും ഗോവിന്ദന്‍ പറഞ്ഞു.

കേരളത്തിന്റെ സാംസ്‌കാരിക ജീവിതത്തെ പരിഹസിക്കുന്നതിന് വേണ്ടി കോണ്‍ഗ്രസ് നേതാവ് വര്‍ഗീയമായ നിലപാട് സ്വീകരിക്കുകയാണ് ചെയ്യുന്നതെന്നും ഗോവിന്ദന്‍ പറഞ്ഞു. രാജ്യത്തിന്റെ എല്ലാ ഭാഗത്തുനിന്നും ഇവിടെ ആളുകള്‍ എത്താറുണ്ട്. ശിവകുമാര്‍ പറഞ്ഞ രീതിയിലുള്ള ആചാരങ്ങള്‍ ഒന്നും ഈ ക്ഷേത്രത്തില്‍ നടക്കുന്നില്ല. അവിടെ അത്തരം തോന്ന്യാസങ്ങള്‍ ഉണ്ടെന്ന് ശിവകുമാര്‍ പറഞ്ഞാല്‍ ഭ്രാന്ത് എന്നല്ലാതെ എന്താണ് പറയുകയെന്ന് ഗോവിന്ദന്‍ ചോദിച്ചു.

അതേസമയം, കര്‍ണാടക സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ക്ഷേത്രത്തില്‍ മൃഗബലി അടക്കമുള്ള പൂജകള്‍ നടന്നു എന്ന ഡികെ ശിവകുമാറിന്റെ പ്രസ്താവന തള്ളി തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം രംഗത്തെത്തി. ബ്രാഹ്മണ പൂജ മാത്രം നടക്കുന്ന ക്ഷേത്രമാണിത്. ക്ഷേത്രത്തില്‍ ശത്രുസംഹാര പൂജ ഇല്ല. ക്ഷേത്രത്തിലോ പരിസരത്തോ മൃഗബലി നടത്തിയിട്ടില്ലെന്നും ക്ഷേത്രം ഭരണസമിതി വ്യക്തമാക്കി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ ആരോപണം നൂറുശതമാനവും സത്യവിരുദ്ധമാണ്. ക്ഷേത്രത്തിനെ ഇതിലേക്ക് വലിച്ചിഴച്ചത് മോശമായിപ്പോയെന്നും ക്ഷേത്രം ഭരണസമിതി പ്രതികരിച്ചു. ക്ഷേത്രത്തില്‍ ശത്രുഭൈരവീ യാഗം നടത്തുന്നില്ല. മലബാര്‍ ദേവസ്വത്തിന് കീഴിലുള്ള ഒരു ക്ഷേത്രത്തിലും മൃഗബലി ഇല്ലെന്നും ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസര്‍ പറഞ്ഞു.

തളിപ്പറമ്പ് ക്ഷേത്രത്തില്‍ ശത്രുസംഹാര പൂജ നടത്തിയെന്ന ശിവകുമാറിന്റെ ആരോപണം സംസ്ഥാന ദേവസ്വം മന്ത്രി കെ രാധാകൃഷ്ണനും തള്ളി. കേരളത്തില്‍ ഒരിക്കലും നടക്കാനിടയില്ലാത്ത കാര്യമാണ്. ഇതേക്കുറിച്ച് അന്വേഷിക്കുമെന്നും മന്ത്രി രാധാകൃഷ്ണന്‍ വ്യക്തമാക്കി.

കയ്യിലെ ചരടുകളുടെ എണ്ണം കൂടി വരുന്നല്ലോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയവെയാണ് തനിക്കെതിരെ കണ്ണൂരിലെ ഒരു ക്ഷേത്രത്തിന് സമീപം ശത്രു സംഹാര പൂജയും മൃഗബലിയും അടക്കം നടത്തിയിരുന്നതായി ഡികെ ശിവകുമാര്‍ വെളിപ്പെടുത്തിയത്.

mv govindan against dk sivakumar
ക്ഷേത്രത്തിലോ പരിസരത്തോ മൃഗബലി നടത്തിയിട്ടില്ല; ഡി കെ ശിവകുമാറിന്റെ ആരോപണം തള്ളി രാജരാജേശ്വര ക്ഷേത്രം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com